1 GBP = 103.87
breaking news

കമലഹാസന്റെ വസതിയില്‍ തീപിടിത്തം; താരം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു

കമലഹാസന്റെ വസതിയില്‍ തീപിടിത്തം; താരം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു

ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്.

തീപിടിത്തം കണ്ടയുടനെ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞതാണ് താരം പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. അഗ്‌നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുകശ്വസിച്ചതിന്റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. ‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്റ് ചെയ്തു. ഉലഹനായകന്റെ ട്വീറ്റ് കണ്ടയുടനെ നിരവധി പേരാണ് പ്രാര്‍ത്ഥധനകളും സുഖ വിവരം അന്വേഷിച്ചുമെത്തിയത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more