1 GBP = 104.06

ഫാ.തിയോഡേഷ്യസിന്റെ പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളത്’; എഫ്‌ഐആർ

ഫാ.തിയോഡേഷ്യസിന്റെ പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളത്’; എഫ്‌ഐആർ

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ്ഐആറിലുണ്ട്.

അബ്ദുറഹ്‌മാനെതിരായ ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം.ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്.

വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. പക്ഷേ പരാമര്‍ശനത്തിനെതിരെ മന്ത്രിമാരടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more