1 GBP = 103.95

ഹണി ട്രാപ്പ്; മംഗളം ചാനല്‍ മേധാവി അജിത്ത് കുമാറടക്കം ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു

ഹണി ട്രാപ്പ്; മംഗളം ചാനല്‍ മേധാവി അജിത്ത് കുമാറടക്കം ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം  കേസെടുത്തു

എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഐടി ആക്ടും ഗുഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെച്ചത്. മന്ത്രിയുടെയടുത്ത് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് അശ്ലീല സംഭാഷണം നടത്തിയതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നും ആരോപണമുയര്‍ന്നിരുന്നു.

കേസില്‍ അന്വേഷണത്തിനായി ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. െ്രെകംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ ആറംഗ സംഘമാണ് പ്രത്യേകസംഘമായി കേസ് അന്വേഷിക്കുന്നത്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബി.ജൂമോനാണ് അന്വേഷണ ചുമതല. നാലു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായിട്ടാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

ശശീന്ദ്രനെതിരെ മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം കൂടി ആരംഭിച്ചിരിക്കുന്നത്. ഇതുവരെ വിവാദവുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്‍ പരപ്പനങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയാണ് ഒന്ന്.

ഈ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി നേരിട്ട് മുഖ്യമന്ത്രിക്കയച്ച പരാതി ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു വാര്‍ത്തയുടെ സംപ്രേഷണമെന്ന് ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന പരാതിയും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിലേക്കു പൊലീസ് കടന്നത്.

എന്‍സിപി യുടെ യുവജന വിഭാഗം നല്‍കിയ പരാതിയുടെ അട്സ്ഥാനത്തില്‍ സൈബര്‍ സെല്ലും അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ പരാതികളുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണവും ആരംഭിച്ചത്. ഉടന്‍ തന്നെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more