1 GBP =
breaking news

അണ്ടർ 17 ഫുട്ബോൾ: കലാശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സ്‌പെയിൻ നേരിടും

അണ്ടർ 17 ഫുട്ബോൾ: കലാശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സ്‌പെയിൻ നേരിടും

കൊൽക്കത്ത: ഇന്ത്യൻ മണ്ണിൽ വിരുന്നെത്തിയ കൗമാര ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ കാളക്കൂറ്റന്മാരുടെ നാട്ടുകാരായ സ്‌പെയിൻ ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചതോടെയാണ് സ്‌പെയിൻ ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനലിൽ ശനിയാഴ്‌ച ബ്രസീലും മാലിയും ഏറ്റുമുട്ടും.

നവി മുംബയിലെ ഡി.വൈ.പാട്ടീൽ സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ 17ആം മിനുട്ടിൽ ആബേൽ റൂയിസാണ് സ്‌പെയിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് 43ആം മിനുട്ടിൽ റൂയിസിന്റെ കാലുകളിൽ നിന്ന് തന്നെ കാളക്കൂറ്റന്മാരുടെ രണ്ടാം ഗോളും പിറന്നു. 71ആം മിനുട്ടിൽ ഫെറാൻ ടോറസ് നേടിയ ഗോളോടെ സ്‌പെയിന്റെ ഗോൾ പട്ടിക പൂർത്തിയായി. 74ആം മിനുട്ടിൽ ദിയായേയാണ് മാലിക്കായി ആശ്വാസ ഗോൾ നേടിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more