1 GBP = 103.87

ചലചിത്ര പുരസ്​കാരം​; മികച്ച നടൻ സുരാജ്​, നടി കനി കുസൃതി, ചിത്രം വാസന്തി, സംവിധായകൻ ലിജോ

ചലചിത്ര പുരസ്​കാരം​; മികച്ച നടൻ സുരാജ്​, നടി കനി കുസൃതി, ചിത്രം വാസന്തി, സംവിധായകൻ ലിജോ

തിരുവനന്തപുരം: 50ാമത്​ സംസ്​ഥാന ചലചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘വാസന്തി’ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. 

മികച്ച സംവിധായകൻ ലിജോ ജോസ്​ പെല്ലിശേരി, വികൃതി, ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്​ സുരാജ്​ വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു.

ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന്​ കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. 

മികച്ച സ്വഭാവ നടൻ ഫഹദ്​ ഫാസിൽ

മികച്ച സ്വഭാവ നടി സ്വാസിക (വാസതി)

കുട്ടികളുടെ ചിത്രം നാനി

പ്രത്യേക പരാമർശം അഭിനയം: നിവിൻ പോളി, അന്ന ബെൻ. പ്രിയംവദ 

പ്രത്യേക ജൂറി അവാർഡ്​ സിദ്ധാർഥ്​ പ്രിയദർശൻ (മരക്കാർ അറബിക്കടലി​െൻറ സിംഹം) 

മികച്ച സംഗീത സംവിധാനം സുശിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്​സ്​) 

മികച്ച തിരക്കഥ പി.എസ്​. റഫീഖ്​ (തൊട്ടപ്പൻ) 

കലാമൂല്യമുളള ജനപ്രിയ ചിത്രം കുമ്പളങ്ങി നൈറ്റ്​സ്​

നവാഗത സംവിധായകൻ രതീഷ്​ പൊതുവാൾ (ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ). മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ നടൻ വിനീത്​ കൃഷ്​ണൻ (ലൂസിഫർ, മരക്കാർ അറബിക്കടലി​െൻറ സിംഹം) 

എഡിറ്റർ കിരൺ ദാസ്​ (ഇഷ്​ക്​) 

മികച്ച ഗായകൻ നജീം അർഷാദ്​ 

മികച്ച ഗായിക മധുശ്രീ 

മികച്ച തിരക്കഥാകൃത്ത്​ റഹ്​മാൻ ബ്രദേഴ്​സ്​ 

മികച്ച ശബ്​ദമിശ്രണം കണ്ണൻ ഗണപതി 

മികച്ച ഛായാഗ്രാഹകൻ പ്രതാപ്​ വി നായർ

ഫഹദ്​ ഫാസിൽ, നസ്രിയ, ദിലീഷ്​ പോത്തൻ, ശ്യാം പുഷ്​കരൻ എന്നിവർ നിർമാതാക്കൾക്കുള്ള പുരസ്​കാരം നേടി

മികച്ച ചലചിത്ര ലേഖനം മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം (ബിബിൻ ചന്ദ്രൻ)

മന്ത്രി എ.കെ. ബാലനാണ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചത്​. മധു അമ്പാട്ട്​ അധ്യക്ഷനായ സമിതിയാണ്​ പുരസ്​കാരം നിർണയിച്ചത്​. സംവിധായകരായ സലിം അഹമ്മദ്​, എബ്രിഡ്​ ഷൈൻ, ഛായഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട്​ എൻജിനീയർ എസ്​. രാധാകൃഷ്​ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ ചലചിത്ര അക്കാദമി മെംബർ സെക്രട്ടറി സി. അജോയ്​ എന്നിവരാണ്​ ജൂറി അംഗങ്ങൾ.

119 സിനിമകൾ മത്സര രംഗത്തുണ്ടായിരുന്നു. ഇവയിൽ അഞ്ചെണ്ണം കുട്ടികൾക്ക്​ വേണ്ടിയുള്ളതായിരുന്നു. 71 എണ്ണം നവാഗത സംവിധായകരുടേതായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more