1 GBP = 104.01

വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മാന്‍ഹോള്‍ മികച്ച ചിത്രം

വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മാന്‍ഹോള്‍ മികച്ച ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രത്തിനും സംവിധായികക്കുള്ള പുസ്‌കാരം നേടിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി. കന്നിചിത്രമായ അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ സ്വഭാവ നടനും ഓലപ്പീപ്പിയിലെ അഭിനയത്തിന് കാഞ്ചന സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ സ്ത്രീയാണ് വിധു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാള ചിത്രമായി മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അവാര്‍ഡുകള്‍

ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം, മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത, ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), മികച്ച സഹനടന്‍: മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം), മികച്ച സഹനടി: പുനശേരി കാഞ്ചന (ഓലപ്പീപ്പി). കിസ്മത്ത് എന്ന സിനിമ ഒരുക്കിയ ഷാനവാസ് കെ.ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായകന്‍.

ബാലതാരം: ചേതന്‍ ജയലാല്‍, ബാലനടി: അബേനി ആദി (കൊച്ചൗവാ പൗലോ അയ്യപ്പ കൊയ്‌ലോ), തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി. സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (കാംബോജി), പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി), പിന്നണി ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴിയേഗപ്പി), പിന്നണി ഗായിക: കെഎസ് ചിത്ര (കാംബോജി), ഗാനരചന: ഒഎന്‍വി കുറുപ്പ് (കാംബോജി).

നൃത്ത സംവിധാനം: വിനീത് (കാംബോജി). ഡബിംഗ് ആര്‍ട്ടിസ്റ്റ്: (ആണ്‍) വിജയമോഹന്‍ മേനോന്‍ (ഒപ്പം), ഡബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) എം തങ്കമണി (ഓലപ്പീപ്പി). മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ, മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍.. പ്രത്യേക ജൂറി പരാമര്‍ശം: അഭിനയം: കലാധരന്‍ (ഒറ്റയാള്‍ പാത), കഥ: ഇ സന്തോഷ് കുമാര്‍ (ആറടി), അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്), ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരന്‍ (ഗപ്പി)
.
സംവിധായകരായ സുന്ദര്‍ദാസ്, സുദേവന്‍, പ്രിയനന്ദനന്‍, തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനര്‍ അരുണ്‍ നമ്പ്യാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുണ്ടായിരുന്നത്. 68 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more