1 GBP = 104.05

ഇന്ത്യയിൽ നിന്ന് ഐസിസ് ഭീകരർ ലിബിയയിലേക്ക് കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകൾ ദക്ഷിണ ഇറ്റലിയിൽ പിടികൂടി

ഇന്ത്യയിൽ നിന്ന് ഐസിസ് ഭീകരർ ലിബിയയിലേക്ക് കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകൾ ദക്ഷിണ ഇറ്റലിയിൽ പിടികൂടി

റോം: ഇന്ത്യയിൽ നിന്ന് ഐസിസ് ഭീകരർ ലിബിയയിലേക്ക് കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകൾ ദക്ഷിണ ഇറ്റലിയിൽ പിടികൂടി. ദക്ഷിണ ഇറ്റലിയിലെ ജിയോയിയ ടോറോ തുറമുഖത്താണ് 240 ലക്ഷത്തോളം വേദനസംഹാരികൾ ഇറ്റാലിയൻ സുരക്ഷാസേന പിടികൂടിയത്.
ഇന്ത്യൻ വിപണിയിൽ നിന്ന് ശേഖരിച്ച ‘ഫൈറ്റർ ഡ്രഗ് ‘ എന്നറിയപ്പെടുന്ന ട്രാമഡോൾ ഗുളികകൾ ലിബിയയിലെത്തിച്ച് അവിടെ വിറ്റഴിക്കാനായിരുന്നു ഐസിസിന്റെ പദ്ധതി. വേദന സംഹാരികളായും ക്ഷീണമകറ്റാനും ജിഹാദികൾക്കിടയിൽ പ്രധാനമായും ഉപയോഗിച്ചുവരുന്ന ഗുളികയാണ് ട്രാമഡോൾ.

യുദ്ധമുഖത്ത് പ്രവർത്തിക്കുന്ന ഐസിസ് ഭീകരർക്ക് ഒരു ഗുളികയ്ക്ക് രണ്ട് യൂറോ വച്ച് വിൽക്കാനായിരുന്നു ഐസിസിന്റെ ഉദ്ദേശ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ്‌സ് നേരിട്ടാണ് മരുന്നുകൾ ശേഖരിച്ച് കടത്തുന്നതെന്നാണ് ഇറ്റാലിയൻ സുരക്ഷാസേന പറയുന്നത്. ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഐസിസ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഗുളിക വില്പനയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ലിബിയ, സിറിയ, ഇറാക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരഗ്രൂപ്പുകൾക്ക് നൽകുകയാണ് ഐസിസിന്റെ ലക്ഷ്യം.

മരുന്ന് മാഫിയയും ഐസിസും തമ്മിലുള്ള കരാറുകൾക്ക് ചുക്കാൻ പിടിക്കുന്നത് ജിയോയിയ ടോറോ തുറമുഖത്തെ പ്രബല ഭീകരസംഘടനയായ ഡ്രൻഗേറ്റയാണ്. തുറമുഖം വഴിയുള്ള മരുന്നു കടത്തിന് ഐസിസിനെ സഹായിക്കുന്നതും ഇവർ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഫൈറ്റ‌ർ മരുന്നുകൾ
വേദന സംഹാരിയായും ക്ഷീണമകറ്റാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പ്രധാന ഉപഭോക്താക്കൾ ഭീകര ഗ്രൂപ്പുകളാണ്. ഒരു ദിവസം 4 മുതൽ 5 ഗുളികകൾ വരെ കഴിച്ചാണ് പെട്ടെന്ന് ഫലം ഉണ്ടാക്കിയെടുക്കുന്നത്. ബൊക്കോ ഹറാം ഭീകരർക്കും പ്രിയമുള്ള മരുന്ന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more