1 GBP = 103.87

ഫി​ഫ ലോ​ക​ക​പ്പി​ന്​ പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം

ഫി​ഫ ലോ​ക​ക​പ്പി​ന്​  പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം

മോ​സ്​​കോ: ലു​ഷ്​​നി​കി സ്​​റ്റേ​ഡി​യ​ത്തി​ലെ 80,000ത്തോ​ളം കാ​ണി​ക​ളെ​യും ടെ​ലി​വി​ഷ​ൻ സെ​റ്റി​നു മു​ന്നി​ലെ കോ​ടി​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​രെ​യും സാ​ക്ഷി​യാ​ക്കി ലോ​കം പ​ന്തു​ത​ട്ടി​ത്തു​ട​ങ്ങി. ഇ​നി​യു​ള്ള ഒ​രു​മാ​സ​ക്കാ​ലം ലോ​ക​ത്തി​ന്​ ഫു​ട്​​ബാ​ളി​​​െൻറ ആ​വേ​ശ​നാ​ളു​ക​ൾ. ആ​ഡം​ബ​ര​ങ്ങ​ൾ നി​റ​ഞ്ഞ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ത്രീ​ഡി വി​സ്​​മ​യ​ത്തി​ൽ തി​ള​ങ്ങി​യ റ​ഷ്യ​യു​ടെ ക​ളി​മു​റ്റ​ത്ത്​ ബ്ര​സീ​ൽ ഫു​ട്​​ബാ​ൾ ഇ​തി​ഹ​സം റൊ​ണാ​ൾ​ഡോ​യും പോ​പ്​ സ്​​റ്റാ​ർ റോ​ബി വി​ല്യം​സും ആ​തി​ഥേ​യ​രു​ടെ ​ഒ​പേ​റ ഗാ​യി എ​യ്​​ഡ ഗാ​രി​ഫു​ളി​ന​യും നി​റ​ഞ്ഞു​നി​ന്നു.

ഒ​ടു​വി​ൽ, ലോ​ക​ത്തെ സാ​ക്ഷി​യാ​ക്കി റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ലോ​ക​ക​പ്പി​ന്​ കി​ക്കോ​ഫ്​ കു​റി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.റ​ഷ്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ന്​ അ​ര മ​ണി​ക്കൂ​ർ മു​മ്പാ​യി​രു​ന്നു ​ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ളു​ടെ തു​ട​ക്കം. സം​ഗീ​ത​വും നൃ​ത്ത​വും നി​റ​ഞ്ഞ ച​ട​ങ്ങു​ക​ൾ കു​റ​ഞ്ഞ സ​മ​യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്ക്​ അ​നു​ഭ​വ​വേ​ദ്യ​മാ​യി.

ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യെ​യും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യെ​യും വ​ര​വേ​റ്റാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഉ​ദ്​​ഘാ​ട​ന പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യി റ​ഷ്യ​ക്കാ​ർ നീ​ല​യും ചു​വ​പ്പും വെ​ള്ള​യും നി​റ​മ​ണി​ഞ്ഞ്​ ലു​ഷ്​​നി​കി​യു​ടെ ഗാ​ല​റി പ​ട​വി​ന്​ മ​ഴ​വി​ല്ല​ഴ​കേ​കി. കി​ക്കോ​ഫ്​ ദി​ന​ത്തി​ൽ ഒ​രു ക​ളി​യോ​ടെ തു​ട​ങ്ങി​യ വി​ശ്വ​പോ​രാ​ട്ടം ഇ​ന്ന് സ​ജീ​വ​മാ​വും. റ​ഷ്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണ്​ ഇ​ന്നു​ള്ള​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more