1 GBP = 104.04
breaking news

ഹേവാര്‍ഡ്സ്ഹീത്തില്‍ എഫ് എഫ് സിയും ഹമ്മും ലയിച്ച് എച്ച് എം എ നിലവില്‍ വന്നു

ഹേവാര്‍ഡ്സ്ഹീത്തില്‍ എഫ് എഫ് സിയും ഹമ്മും ലയിച്ച് എച്ച് എം എ നിലവില്‍ വന്നു

ഹേവാര്‍ഡ്സ്ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബ് (FFC) യും ഹേവാര്‍ഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ ഹമ്മും (HUM) തമ്മില്‍ ലയിച്ചു. ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളുടെ ഒരുമയുടെ പ്രതീകമായി HMA (ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍) നിലവില്‍ വന്നു. ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളുടെ ചിരകാല സ്വപ്നമായ പുതിയ അസോസിയേഷന് HMA എന്ന നാമകരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുക്കലും ലയന സമ്മേളനത്തില്‍ വച്ച് നടന്നു.

HMA യുടെ രക്ഷാധികാരികളായി കോര വര്‍ഗീസ് മട്ടമന, ജോഷി കുര്യാക്കോസ് എന്നിവരെയും പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി സെബാസ്റ്റ്യന്‍ ജോണിനെയും തിരഞ്ഞെടുത്തു. ബിജു പോത്താനിക്കാട് ആണ് HMA യുടെ പ്രഥമ പ്രസിഡന്റ്. വൈസ് പ്രെസിഡന്റായി ജീത്തു മാത്യുവിനെയും ജോയിന്റ് സെക്രട്ടറിയായി ജിജി അരയത്തിനെയും, ട്രഷററായി ബേസില്‍ ബേബിയേയും തിരഞ്ഞെടുത്തു.
unnamed-33
ബിജു സെബാസ്റ്റ്യന്‍, സന്തോഷ് ജോസ്, ജിമ്മി പോള്‍, സിബി കെ. തോമസ്, സദാനന്ദന്‍ ദിവാകരന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ഷാബു കുര്യന്‍ എന്നിവരാണ് ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍.

ബാബു മാത്യുവാണ് ഫുഡ് കമ്മിറ്റി ചെയര്‍മാന്‍. 70 ഓളം കുടുംബങ്ങളുള്ള യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനായ HMA യുടെ പ്രഥമ ജനറല്‍ ബോഡിയില്‍ വച്ച് ക്രിസ്തുമസ് കരോള്‍ നവംബര്‍ 21, 23 തീയതികളിലും ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7ന് നടത്തുവാന്‍ തീരുമാനിച്ചു.
unnamed-34

Post Your Comments Here ( Click here for malayalam )

Press Esc to close
show more