1 GBP = 103.96

ഗണേശ് കുമാർ പറഞ്ഞത് പ്രകാരം സരിതയുടെ കത്തിൽ നാല് പേജ്

ഗണേശ് കുമാർ പറഞ്ഞത് പ്രകാരം സരിതയുടെ കത്തിൽ നാല് പേജ്

കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ വിവാദമായ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നെന്ന് അപരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം 21 പേജുള്ള കത്തിൽ നാലുപേജ് പിന്നീട് കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോൺഗ്രസ് നേതാക്കളുടെ പേരും അവർക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേർത്തതാണ്. ഗണേശിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more