1 GBP = 103.92

വി. യൗസേപ്പിതാവിന്റെ തിരുന്നാൾ നാളെ ഈസ്റ്റ്ഹാമിൽ ….

വി. യൗസേപ്പിതാവിന്റെ തിരുന്നാൾ നാളെ ഈസ്റ്റ്ഹാമിൽ  ….

ജോൺ തോമസ്
ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികൾ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷപൂർവം നാളെ ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് പള്ളിയിൽ നാളെ 2 മണിക്ക് ഫാ. ജോൺസൻ അലക്‌സാണ്ടറിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാൾ പ്രദക്ഷിണം തുടങ്ങിയവ അടങ്ങിയ തിരുന്നാൾ സ്‌നേഹവിരുന്നോടെ സമാപിക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാം, മനോർ പാർക്ക്, ആപ്ട്ടൻ പാർക്ക്, ബാർക്കിങ്, അപ്പ്നി, ന്യൂബറി പാർക്ക് എന്നീ പ്രദേശങ്ങളിലുള്ള വിശ്വാസികളെ സ്നേഹപൂർവ്വം കേരള കാത്തലിക് ചാപ്ലിൻ റവ. ഫാ. ജോൺസൻ ക്ഷണിക്കുന്നു.
വിലാസം:
St . Michae’s Church
21 , Tilbury Road
Eastham
London
E66ED
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. ജോൺസൻ അലക്‌സാണ്ടർ : 07958376955

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more