1 GBP = 104.37
breaking news

ഫേസ്​ബുക്​ ആസ്ഥാനത്ത്​ ബോംബ്​ ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

ഫേസ്​ബുക്​ ആസ്ഥാനത്ത്​ ബോംബ്​ ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന്  സിലികോൺ വാലിയിലെ ഫേസ്​ബുക്​ ആസ്ഥാന കെട്ടിടം ഒഴിപ്പിച്ചു. കാലിഫോര്‍ണിയ ഫേസ്​ബുക്​ കാമ്പസായ മെൻലോ പാർക്കിലെ കെട്ടിടങ്ങളാണ്​ ഭീഷണിയെ തുടർന്ന്​ ഒഴിപ്പിച്ചത്​. ചൊവ്വാഴ്ച വൈകീട്ടാണ്​ ന്യ​ൂയോർക്​ പൊലീസ്​ വകുപ്പിന്​ അഞ്​ജാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന്​ പ്രാദേശിക വകുപ്പ്​ അധികൃതരെ അറിയിക്കുകയും പൊലീസി​​െൻറ നേതൃത്വത്തിൽ കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ച്​ പരിശോധന നടത്തുകയുമായിരുന്നു.

മണിക്കൂറോളം ബോംബ്​ സ്ക്വാഡ്​ പരിശോധന നടത്തിയെങ്കിലും സംശയാസ്​പദമായി ഒന്നും കണ്ടെത്താനായില്ല. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും സുരക്ഷിതരാണെന്ന്​ മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ്​ നിക്കോള്‍ ആക്കര്‍ മാധ്യമങ്ങ​ളെ അറിയിച്ചു.
ഫേസ്​ബുക്​ ആസ്ഥാനമല്ല, കാമ്പസിലെ മറ്റു ചില കെട്ടിടങ്ങളാണ്​ ഒഴിപ്പിച്ചതെന്ന്​ കമ്പനി വക്താവ്​ ഇമെയിൽ സന്ദേശത്തിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more