1 GBP = 103.96

രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബൂക്ക് സി ഇ ഓ

രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബൂക്ക് സി ഇ ഓ

കാലിഫോർണിയ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനമെടുത്ത് സമൂഹ മാധ്യമമായ ഫേസ്ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപങ്ങൾ ഉണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങൾ പരാതി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

രാഷ്ട്രീയ ഗ്രൂപ്പുകളിൽ വ്യക്തികൾ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജക്ഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറക്കും. ഇതിനായി ഫേസ്ബുക്കിന്‍റെ അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി. 

അമേരിക്കയിലെ ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹില്ലിലെ അക്രമ സംഭവങ്ങൾക്കുള്ള ആസൂത്രണം നടന്നത് ഫേസ്ബുക്ക് വഴിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പാർലമെന്‍റിലേക്ക്​ അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. കൂടാതെ, ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള തീരുമാനം ഫേസ്ബുക്ക് നടപ്പാക്കുകയും ചെയ്തു. ഈ തീരുമാനം ആഗോളതലത്തിൽ നടപ്പാക്കാനാണ് ഇപ്പോൾ ഫേസ്ബുക്കിന്‍റെ പുതിയ നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more