1 GBP = 103.12

അദ്ധ്യാൽമിക ചൈതന്യം നിറഞ്ഞ ക്രിസ്തുമസ്- പുതുവത്സരാഘോഷമൊരുക്കി ലിവർപൂളിലെ ഫസാർക്കലി സീറോ-മലബാർ ഇടവക

അദ്ധ്യാൽമിക ചൈതന്യം നിറഞ്ഞ ക്രിസ്തുമസ്- പുതുവത്സരാഘോഷമൊരുക്കി ലിവർപൂളിലെ ഫസാർക്കലി സീറോ-മലബാർ ഇടവക

വേറിട്ടത് എന്നൊക്കെ പറയുന്നത് അല്ല അനുഭവിച്ചറിയേണ്ട ഒന്നായിരുന്നു സെന്റ് ഗൈൽസ് ഹാളിൽ ശനിയാഴ്ച ഡിസംബർ മുപ്പതിന് ലിവർപൂളിലെ ഫസാർക്കലി സീറോ-മലബാർ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ. ബെർമിംഗ്ഹാമിൽ നിന്നും വന്ന ഫാദർ ബിജു ചിറ്റുപറമ്പിൽ നൽകിയ ക്രിസ്തുമസ്-പുതുവത്സര സന്ദേശത്തിൽ, ക്രിസ്തു ഓരോ വ്യക്തിയിലും വീണ്ടും ജനിക്കണമെന്നും, ആദ്ധ്യാൽമികമായ ഉന്നതിയിലേക്ക് ഓരോ വ്യക്തിയെയും നയിക്കാൻ ഈ ക്രിസ്തുമസും പുതുവത്സരവും അവസരമാകട്ടെ എന്ന് ആശംസിക്കുകയും, ഉത്ബോധിപ്പിക്കുകയും ചെയ്തു. വർണ്ണാഭമായ വേദിയിൽ ജെസ്‌ന ജോളി, ജിനിയ ജിജി,ജസ്റ്റീനാ സാജു,അലീന സാബു,ആൻ മരിയ ജോസ് എന്നിവരുടെ നിറപ്പകിട്ടാർന്ന അവതരണ നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

അതിനു ശേഷം പള്ളിക്കമ്മിറ്റി സെക്രട്ടറിമാരായ ബേബിച്ചൻ, ജോ വേലംകുന്നേൽ, ട്രഷറർ വിനോദ് ജോസ്,വേദപാഠ അദ്ധ്യാപനത്തിലെ പ്രധാന അദ്ധ്യാപിക മിനി സുനിൽ, ഫസാർക്കലി വനിതാ ഫോറം സെക്രട്ടറി വത്സ ജോളി,പള്ളിക്കമ്മിറ്റി അംഗങ്ങൾ ആയ സാബു ജോർജ്ജ്, റിയ ജോസി, ബിന്ധു ബെന്നി, ചാക്കോ എബ്രഹാം,ലിൻസി മനോജ്, മേഴ്‌സി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി, കേക്ക് മുറിച്ച്, എല്ലാവരും മധുരം പങ്കുവച്ചാണ് ആഘോഷങ്ങൾ തുടങ്ങിയത്.

ഇതേത്തുടർന്ന് ഫാദർ ബിജു ചിറ്റുപറമ്പിൽ ക്രിസ്തുമസ് സന്ദേശം നൽകി.

തുടർന്ന് വിവിധ കലാപരിപാടികൾ ഭംഗിയായി വേദിയിൽ അവതരിപ്പിക്കപ്പെട്ടു.

ലെനോൻ വിനോദ്,മരിയ ബെന്നി, ലെക്സിൻ പോൾ, റോസ്മേരി മനോജ്,സേറ സുബിൻ ജുവാന തോമസ് എന്നിവർ അവതരിപ്പിച്ച സംഘ നൃത്തം ഹൃദ്യമായിരുന്നു.

ആഷ്‌ലിൻ ജോസഫ്, ഡയാന ഡാമിയൻ, അന്ന ഡാമിയൻ, ആഷ്‌ലിൻ പോൾ,ലെക്സിൻ പോൾ കെയ്‌റ്റ്ലിൻ ജോർജ്ജ് എന്നിവരവതരിപ്പിച്ച സംഘ നൃത്തവും കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

ഐഡൽ വിനോദ്,അലൻ മനോജ്, അലെക്സിൻ സുഭാഷ്, ലെസ്റ്റി ജോസഫ്, ജൂവൽ തോമസ്, റിച്ച സുബിൻ എന്നിവരുടെ ചുവടുവെയ്പുകളും അതീവ മനോഹരമായിരുന്നു.

ജെഫിൻ ജോളി, തോമസ് സുനിൽ, ബെഞ്ചമിൻ ജോർജ്ജ്,ജെഫിൻ ജിമ്മി, മിൽട്ടൺ ടോം, മിലൻ ടോം എന്നിവർ ചേർന്നവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും സദസ്സിനെ ഹർഷപുളകിതരാക്കി.

സീറോ-മലബാർ രൂപത സംഘടിപ്പിച്ച ബൈബിൾ കലാമേളയിൽ നാഷണൽ തലത്തിൽ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഫസാർക്കലി ഇടവകയുടെ മിടുക്കി ഷോണാ ഷാജിയെ ആദരിക്കുന്നതിനും ഈ അവസരം ഉപയോഗിച്ചു.

കൂടാതെ ബൈബിൾ കലാമേളയിൽ വിജയിച്ചവർക്കും ഇടവകയിലെ വേദപാഠ പഠനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ച് പ്രോത്സാഹിപ്പിക്കുവാനും ഈ ആഘോഷ വേദി അവസരമായി.

ലോകമലയാളികൾ നെഞ്ചിലേറ്റിയ ജിമുക്കിക്കമ്മൽ നൈസർഗ്ഗികമായ മികവോടെ ഫസാർക്കലി ഗ്ളാമർ ഗേൾസ് ഷോബി ജോ, സുനി സാബു, ജാൻസി ജോർജ്ജ്, വത്സമ്മ ജോളി, ജെസ്സി ജിമ്മി, റ്റിജി ഷീൻ,ലിൻസി മനോജ്, സോണി ജോർജ്ജ് എന്നിവർ ചേർന്ന് അവതരിപ്പിച്ചപ്പോൾ ആഘോഷത്തിമിർപ്പോടെ സദസ്സും നിറഞ്ഞാടി.

സജി, രാജേഷ് തോമസ്, ജാൻസി ജോർജ്ജ്, കുഞ്ഞുമോൾ സ്കറിയ, പ്രിൻസി ഫിലിപ്പ്, ബെനീറ്റ ജോർജ്ജ്,ജുവൽ തോമസ്, ബിനു ബാബു എന്നിവർ ചേർന്നാലപിച്ച കരോൾ ഗാനവും ഹൃദ്യമായിരുന്നു.

ക്രിസ്തുമസിന്റെ സന്ദേശം നൽകി മനുഷ്യപുത്രന്റെ ജന്മത്തെ ആസ്പദമാക്കി മികവോടെ ഷാർലെറ്റ് ഷാജി, സേറ സാബു,നേവാ ഫിലിപ്,നേഹ ഫിലിപ്പ്, ഫിയോണ നൈജോ, ജുവാന തോമസ്,ഡെന്നിസ് ലിജോ, നോയൽ സോണി,ബ്രിട്ടോ, ബാരി ശാം, മെൽവിൻ ജോർജ്ജ്,ഷോൺ ജെയിംസ്, ജെസ്‌ന ഷിജു എന്നിവർ ചേർന്ന് അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് മനോഹരമായിരുന്നു.

പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷങ്ങളണിഞ് ന്യൂജെൻ രീതിയിൽ നൃത്തമാടിയ ക്രിസ്തുമസ് പാപ്പാ ജോസി ജോർജ്ജ് നവ്യാനുഭവമായിരുന്നു.

പരിപാടികൾ നന്നായി ആസൂത്രണം ചെയ്ത് അവതരിപ്പിച്ചു വിജയകരമാക്കാൻ മുൻ കൈ എടുത്ത മേഴ്‌സി തോമസ്, വത്സമ്മ ജോളി എന്നിവർക്ക് പ്രത്യേകമായും മറ്റെല്ലാവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകളും നന്ദിയും പള്ളിക്കമ്മിറ്റി സെക്രട്ടറി ബേബിച്ചൻ അർപ്പിച്ചതോടെ ഒരു നവ്യാനുഭവത്തിന്റെ സ്റ്റേജിനു തിരശീല വീണു.

പ്രെസ്റ്റണിലെ സെന്റ് മേരീസ് കാറ്ററിംഗ് ഒരുക്കിയ രുചികരമായ, വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ആസ്വദിച്ച് പരസ്പരം ക്രിസ്തുമസ്-നവവത്സരാശംസകളും സമ്മാനങ്ങളും നൽകി ലിവർപൂൾ ഫസാർക്കലി ഇടവകയുടെ ക്രിസ്തുമസ് നവവത്സരോഘോഷം സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more