1 GBP = 103.81

ഫാസക്കർലി സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷം ഗംഭീരമായി…..

ഫാസക്കർലി സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന  ക്രിസ്തുമസ് ആഘോഷം ഗംഭീരമായി…..

ടോം ജോസ് തടിയംപാട്
ലിവർപൂളിലെ, ഫാസക്കർലി സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച വൈകുന്നേരം വർണ്ണശമ്പളമായ ക്രിസ്തുമസ് ആഘോഷം സൈന്റ്റ് ഗിലിയാസ് ഹാളിൽ വച്ചു നടന്നു.
കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നിലവിളക്കുകൊളുത്തി കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്തുമസ് സന്ദേശം നല്‍കിയ ഫാദര്‍ ബിജു ചിറ്റുപറമ്പില്‍ നമ്മുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിനു വേണ്ടി ഈ ക്രിതുമസ് വേളയില്‍ ശ്രമിക്കണമെന്നു എല്ലാവരെയും ഉപദേശിച്ചു .


യുകെ നാഷണല്‍ തലത്തില്‍ നടന്ന ബൈബിള്‍ കലാമേളയില്‍ ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഷോണ ഷാജിയെ യോഗത്തില്‍ ആദരിച്ചു. പിന്നിട് വിവിധ മല്‍സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ബഹുമാനിച്ചു .
കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാമത്സരങ്ങള്‍ കാണികളുടെ നിലക്കാത്ത കൈയടി നേടി. ഫസക്കെര്‍ലി ലേഡിസ് അവതരിപ്പിച്ച ജിമിക്കി കമ്മല്‍ നൃത്തം തകര്‍ത്തു എന്നുപറയാം .


മേഴ്സി തോമസ്‌ ,വല്‍സ തോമസ്‌ എന്നിവര്‍ പരിപാടികള്‍ നന്നായി ക്രമീകരിച്ചു അവതരിപ്പിച്ചു.
പരിപാടികള്‍ക്ക് പള്ളിയുടെ സെക്രട്ടറി ബേബിച്ചന്‍ നന്ദി പറഞ്ഞു വളരെ രുചികരമായ ഭക്ഷണമാണ് പങ്കെടുത്തവര്‍ക്കുവേണ്ടി ഒരുക്കിയിരുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more