1 GBP = 103.68

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ബ്രിട്ടനിൽ രൂപീകൃതമായി

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ബ്രിട്ടനിൽ രൂപീകൃതമായി

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

ഇന്നലെ ജൂൺ 22 ന് വിളിച്ചു ചേർത്ത സൂം ജനറൽ ബോഡി മീറ്റിംഗിൽ ഇപ്പോൾ യുകെയിൽ താമസിക്കുന്നവരും കോഴിക്കോട് ഫാറൂഖ് കോളേജിൽ പഠിച്ചവരുമായ അനവധി ആളുകൾ പങ്കെടുക്കുകയും ഗൃഹാതുരത്വമുണർത്തുന്ന പോയകാലത്തേ ഓർമ്മകൾ അയവിറക്കുകയും പഠന കാലത്തെ പല രസകരമായ കഥകൾ പരസ്പരം പങ്കുവെക്കുകയും ചെയ്യുകയുണ്ടായി.

പ്രസ്തുത മീറ്റിംഗിൽ വച്ച് ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ യുകെ (FOSA UK) എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കപ്പെട്ടു. 2020-2021 കാലത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് താഴെപറയുന്നവരെ ജനറൽ ബോഡി നിയമിച്ചു:

പ്രസിഡന്റ്: റോക്സി ബക്കർ
വൈസ്-പ്രസിഡന്റ്: രജീന സുരേഷ്, ഫിറോസ് ലത്തീഫ്
ജനറൽ സെക്രട്ടറി: സഫീർ എൻ.കെ
ജോയിന്റ്-സെക്രട്ടറി: നസ്വീഫ്, ഗോഡ്‍ലി ചെറിയാൻ
ട്രെഷറർ: ഷംജിത് പി. ഏറെത്താലി

എക്സിക്യൂട്ടീവ് മെമ്പർമാർ:

  • മുദാസിർ കൊളക്കോടൻ
  • അനീഷ് ഖാൻ
  • ഷാജഹാൻ പുളിക്കൽ
  • തഖിയുദ്ധീൻ

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രസിഡന്റ് റോക്സി ബക്കർ ഫോസ യുകെ യുടെ ഈ വർഷത്തെ കർമ്മ പരിപാടികളെക്കുറിച്ചു ഹ്രസ്വമായ രീതിയിൽ വിശദീകരിച്ചു. ഫാറൂഖ് കോളേജിൽ നിന്നും ബിരുദ പഠനം കഴിഞ്ഞു ഉപരിപഠനത്തിനായി ബ്രിട്ടനിൽ വന്നിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും യുകെ യിൽ പഠനത്തിനോ, താമസ സൗകര്യത്തിനോ ജോലി കണ്ടെത്താനായോ ഉള്ള എല്ലാ കാര്യത്തിലും സഹായ സഹകരണങ്ങൾ ഒരുക്കാൻ ഫോസ യുകെ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പ്രസ്താവിച്ചു.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗം ജൂൺ 28 ന് വൈകുന്നേരം 7 മണിക്ക് സംഘടിപ്പുക്കുന്നതാണ്. ഫോസ യുകെയുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും സാംക്ഷീകരിക്കാനും ശക്തിപ്പെടുത്താനുമായി എല്ലാ മെമ്പർമാരും തങ്ങളുടെ നിദേശങ്ങൾ സമർപ്പിക്കാനും കഴിയുന്ന രീതിയിൽ സഹകരിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്ത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more