1 GBP = 104.02

ഹാംഷെയർ എയർപോർട്ടിൽ വൻ മയക്ക് മരുന്ന് വേട്ട; കൊളമ്പിയയിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ എത്തിയത് 500 കിലോ കൊക്കെയ്ൻ; ബ്രിട്ടീഷുകാരുൾപ്പെടെ അഞ്ചുപേർ പിടിയിൽ

ഹാംഷെയർ എയർപോർട്ടിൽ വൻ മയക്ക് മരുന്ന് വേട്ട; കൊളമ്പിയയിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ എത്തിയത് 500 കിലോ കൊക്കെയ്ൻ; ബ്രിട്ടീഷുകാരുൾപ്പെടെ അഞ്ചുപേർ പിടിയിൽ

ഹാംഷെയർ: ഹാംഷെയറിലെ ഫാൻബൊറോ എയർപോർട്ടിൽ ആന്റി ഡ്രഗ് സ്‌ക്വാഡ് പിടിച്ചെടുത്തത് 500 കിലോ കൊക്കെയ്ൻ. വിപണിയിൽ അമ്പത് മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ ഇന്നലെ രാവിലെയാണ് പ്രൈവറ്റ് ജെറ്റിൽ ഫാൻബൊറോ എയർപോർട്ടിൽ എത്തിയത്. ബ്രിട്ടീഷ് ബോർഡർ ഫോഴ്‌സിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് ഇന്നലെ നടന്നത്.

കൊളമ്പിയായിലെ ബൊഗോട്ടയിൽ നിന്ന് അഞ്ച് യാത്രക്കാരുമായെത്തിയ പ്രൈവറ്റ് ജെറ്റിൽ പതിനഞ്ച് സ്യൂട്ട് കേസുകളിലായാണ് മയക്ക് മരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്യൂട്ട് കേസുകളിൽ ഓരോ കിലോ വീതം അടങ്ങുന്ന ചെറിയ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഓരോ സ്യൂട്ട് കേസുകളിലും 34 മുതൽ 37 പാക്കറ്റുകളാണ് കണ്ടെത്തിയത്. രണ്ടു ബ്രിട്ടീഷ്‌കാരടങ്ങിയ സംഘത്തിൽ രണ്ടു സ്പെയിന്കാരും ഒരു ഇറ്റലിക്കാരനുമാണ് ഉണ്ടായിരുന്നത്. ബോർഡർ ഫോഴ്സ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിമാന ജോലിക്കാരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.

ബോർഡർ ഫോഴ്സ് സെക്യൂരിറ്റി ചീഫ് മൈക്ക് സ്റ്റെഫാനിയും നാഷണൽ ക്രൈം ഏജൻസി ഓപ്പറേഷൻസ് മാനേജർ സിയോബനും കുറ്റക്കാരായവരെ നിയമത്തിന് മുൻപിൽ എത്രയും പെട്ടന്ന് എത്തിക്കുമെന്ന് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more