1 GBP = 102.92
breaking news

കാർ‌ഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കാർ‌ഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കെ.എസ്. ഇളങ്കോവൻ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ ആവശ്യകത രാഷ്ട്രപതിയെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ശരിയായ വിധത്തിലുള്ള ചര്‍ച്ച നടത്താതെയും കര്‍ഷകരുമായി ആശയവിനമയം നടത്താതെയും കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ രീതി കര്‍ഷകര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാതെ കർഷകർ സമരത്തിൽ നിന്ന് പിന്മാറില്ല. കർഷകരാണ് ഇന്ത്യ. തങ്ങൾ സമരം ചെയ്യുന്നവർക്കൊപ്പമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ചർച്ചകൾ കൂടാതെ പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളിയാണ് ഏകപക്ഷീയമായി ബിൽ പാസാക്കിയതെന്ന് ശരദ് പവാറും കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more