1 GBP = 103.65
breaking news

കാർഷിക ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കട്ട്​; പ്ലക്കാർഡുമായി റാലി

കാർഷിക ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കട്ട്​; പ്ലക്കാർഡുമായി റാലി

ന്യൂഡൽഹി: രാജ്യസഭ നടപടികൾ ബഹിഷ്​കരിച്ച പ്രതിപക്ഷപ്പാർട്ടികൾ പ്ലക്കാർഡുകളുമേന്തി പാർലമെൻറ്​ മന്ദിരത്തിന്​​ മുമ്പിൽ പ്രതിഷേധിച്ചു. കർഷകർ, ​തൊഴിലാളികൾ, ജനാധിപത്യം എന്നിവയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ്​ പ്രതിപക്ഷം പ്രതിഷേധിച്ചത്​.

കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ഡെറിക്​ ഒബ്രിയൻ, എൻ.സി.പിയുടെ പ്രഫുൽ പ​ട്ടേൽ, സമാജ്​വാദി പാർട്ടി എം.പി ജയ ബച്ചൻ, കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പിമാരായ ​കെ.കെ രാജേഷ്​, ജോസ്​ കെ. മാണി എന്നിവരടക്കമുള്ളവരും സമരത്തിൽ പ​ങ്കെടുത്തു.

കാർഷിക ബില്ലുകൾ അടക്കമുള്ള വിഷയങ്ങളിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എട്ട്​ എം.പിമാരെ രാജ്യസഭയിൽ സസ്​പെൻഡ്​​ ചെയ്​ത നടപടി ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്​കരണത്തിലേക്ക്​​ എത്തിച്ചിരുന്നു​. ഇതിന് പിന്നാലെയാണ് ഇരുസഭകളും ബഹിഷ്കരിക്കാനുള്ള പുതിയ തീരുമാനം.

കർഷക ബില്ലിനുപിന്നാലെ ഇന്നലെ തൊ​ഴി​ലാ​ളി അ​വ​കാ​ശ​ങ്ങ​ളു​ടെ ചി​റ​ക​രി​ഞ്ഞു ത​യാ​റാ​ക്കി​യ മൂ​ന്നു സു​പ്ര​ധാ​ന തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​െൻറ ഏ​ക​പ​ക്ഷീ​യ ച​ർ​ച്ച​​ക്കു ശേ​ഷം ലോ​ക്​​സ​ഭ ‘എ​തി​ർ​പ്പി​ല്ലാ​തെ’ പാ​സാ​ക്കിയിരുന്നു. വ്യ​വ​സാ​യ​ബ​ന്ധ ച​ട്ടം, സാ​മൂ​ഹി​ക സു​ര​ക്ഷ ച​ട്ടം, തൊ​ഴി​ലി​ട സു​ര​ക്ഷ ച​ട്ടം എ​ന്നീ തൊ​ഴി​ൽ സം​ഹി​ത​ക​ളാ​ണ്​ പ്ര​തി​പ​ക്ഷത്തി​െൻറ അസാന്നിധ്യത്തിൽ പാ​സാ​ക്കി​യ​ത്.

‘നാടിനെ സംരക്ഷിക്കാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തുചേർന്നിരിക്കുന്നു. കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും മറന്നുള്ള ഭരണത്തിനെതിരെ, ജനാധിപത്യ വ്യവസ്ഥയെയും പാർലിമെൻറിനെയും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ രാജ്യം ഒന്നിക്കുകയാണ്’ – എളമരം കരീം എം.പി പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more