1 GBP = 103.68

യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഉത്തേജനം നല്‍കി ട്രംപ് വിജയം, ഇറ്റലി, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ് തെരഞ്ഞടുപ്പുകളില്‍ ട്രംപിസം പ്രതിഫലിക്കുമോ?

യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഉത്തേജനം നല്‍കി ട്രംപ് വിജയം, ഇറ്റലി, ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ് തെരഞ്ഞടുപ്പുകളില്‍ ട്രംപിസം പ്രതിഫലിക്കുമോ?

അമേരിക്കയിലെ ട്രംപിന്റെ വിജയം തെരഞ്ഞെടുപ്പ് അടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് ആവേശമായി മാറുന്നു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് നാല് പ്രധാന ഇയുരാജ്യങ്ങളാണ്്. ഇവിടങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കളാണ് ട്രംപിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭരണം പിടിച്ചെടുക്കാന്‍ഒരുങ്ങുന്നത്. ജര്‍മ്മനി, ഇറ്റലി, ആസ്ട്രിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുടിയേറ്റ വിരുദ്ധതയും വംശീയതയും ആയുധമാക്കി വിജയിച്ച് മുന്നേറിയ ട്രംപിന്റെ അതേ ശൈലിയിലൂടെ മുന്നേറാനാണ് ഇവിടങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കളുടേയും നയം. യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ നീക്കത്തെ ആശങ്കയോടെയാണ് പ്രധാനരാഷ്ട്രീയകക്ഷികള്‍ കാണുന്നത്.

ട്രംപിന്റെ വിജയം ഒരു വിപ്ലവമാണെന്നും ഇത് യൂറോപ്പ് കണ്ട് പഠിക്കേണ്ടതാണെന്നും വ്യക്തമാക്കി ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് രംഗത്ത് എത്തിയിരുന്നു. ഇതോടെ തീവ്രവലതുപക്ഷ നേതാക്കളുടെ മുന്നേറ്റത്തെ തടയാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതായി പ്രമുഖയൂറോപ്യന്‍ നേതാക്കള്‍ സമ്മതിച്ചു. ഇതോടൊപ്പം ട്രംപ് പ്രസിഡന്റായത് സ്വതവേ ദുര്‍ബലമായ ഇയുസമ്പദ് വ്യവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നേതാക്കള്‍.

ഇതോടൊപ്പം തന്നെ ഓസ്ട്രിയന്‍ പ്രസിഡന്റ് പുനഃതെരഞ്ഞെടുപ്പ്, ഇറ്റാലിയന്‍ ഭരണഘടനാ റഫറണ്ടം, എന്നിവയും തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന പ്രധാന ജനവിധികളാണ്. ഇതിലും ട്രംപ് സ്വാധീനമുണ്ടാകുമെന്നാണ് കരുതുന്നത.് ഡിസംബര്‍ 11 നാണ് റൊമാനിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. നെതര്‍ലാന്ഡ്‌സ് മാര്‍ച്ചിലും ഏപ്രില്‍ അവസാനവും മേയ് ആദ്യവുമായി ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞടുപ്പും സെപ്റ്റംബറില്‍ ജര്‍മ്മന്‍ തെരഞ്ഞെടുപ്പും. ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക് തെരഞ്ഞെടുപ്പും നടക്കും. ഇതിനോടൊപ്പം ജര്‍മ്മനിയിലെ പ്രാദേശിക തെരഞ്ഞെടപ്പും മറ്റ് പല രാജ്യങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more