1 GBP = 103.12

അതെ ഇന്നലെ ഞങ്ങള്‍ കാണുമ്പോഴും ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു; വേദന കടിച്ചമര്‍ത്തി വീട്ടുകാരോടൊപ്പം കളിച്ച് ചിരിച്ച് കഴിഞ്ഞ ഫാന്‍സിയുടെ വേര്‍പാട് നൊമ്പരമാകുന്നു

അതെ ഇന്നലെ ഞങ്ങള്‍ കാണുമ്പോഴും ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു; വേദന കടിച്ചമര്‍ത്തി വീട്ടുകാരോടൊപ്പം കളിച്ച് ചിരിച്ച്  കഴിഞ്ഞ ഫാന്‍സിയുടെ വേര്‍പാട് നൊമ്പരമാകുന്നു

വര്‍ഗീസ് ഡാനിയല്‍

മരണത്തെ മുന്നില്‍ കണ്ടപ്പോഴും പതറാതെ നേരിട്ട അപൂര്‍വ്വം ചിലരുണ്ട്. അവരിലൊരാളായിരുന്നു ഇന്നലെ നിര്യാതയായ ഫാന്‍സി. ഏക മകന്റെയും പ്രിയ ഭര്‍ത്താവിന്റെയും സാന്നിദ്ധ്യത്തില്‍ ഈ ലോകത്തോട് യാത്രപറയുവാന്‍ ഒരുങ്ങിയപ്പോള്‍ ഫാന്‍സി ആവശ്യപ്പെട്ടതു ഒന്നുമാത്രം. വേദപുസ്തകം വായിച്ചു കേള്‍ക്കണം.
ഫാന്‍സിയുടെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ഹഡര്‍സ്സ് ഫീല്‍ഡിലുള്ള മലയാളി സമൂഹം ആശുപത്രിയില്‍ എത്തിചേര്‍ന്നു.

ബഹു. ഫാദര്‍ മാത്യൂ മുളയോലില്‍ ആശുപത്രിയില്‍ എത്തി പ്രാര്‍ത്ഥനകള്‍ നടത്തുകയും കുടുംബാഗംങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബും മുന്‍ റീജിയണല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയേലും രാവിലെ 10.40നു തന്നെ ഹഡര്‍സ്സ് ഫീല്‍ഡിലുള്ള റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയില്‍ എത്തി പരേതക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹഡര്‍സ്സ് ഫീല്‍ഡിലുള്ള യോര്‍ക്ക് മലയാളി ക്ലബ്ബ് പ്രസിഡന്റ് ബിബി മാത്യു, ജോജി മുതലായവരും സന്നിഹിതരായിരുന്നു.

ഒരാഴ്ചയിലധികമായി ചേച്ചിയെ പരിചരിക്കുവാന്‍ ആസ്‌ത്രേലിയായില്‍ നിന്നും വന്ന അനുജത്തി ഇന്നലെ രാവിലെ തിരികെ പോകുവാന്‍ പുലര്‍ച്ചെ പുറപ്പെട്ടിരുന്നു. എന്നാല്‍ ഒരു നിമിത്തമെന്നോണം എയര്‍പ്പോര്‍ട്ടിലേക്കുള്ള ട്രെയിന്‍ റദ്ദായതിന്നാല്‍ യാത്ര താമസിച്ചു. ഈ സമയത്താണു ഫാന്‍സി മരിക്കുന്നതു. വിവരം അറിഞ്ഞപ്പോള്‍ തന്നെ അവര്‍ യാത്ര ക്യാന്‍സല്‍ ചെയ്തു.

ഒരുപിടി നല്ല ഓര്‍മ്മകള്‍ ഹഡര്‍സ്സ്ഫീല്‍ഡ് നിവാസികള്‍ക്ക് ബാക്കി വെച്ചുകൊണ്ടാണു അവരുടെ പ്രിയപ്പെട്ട ഫാന്‍സി ചേച്ചി യാത്രയായത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ ക്യാന്‍സര്‍ ചാരിറ്റിക്കുവേണ്ടി ധനം ശേഖരിക്കുവാന്‍ ഫാന്‍സി തന്റെ സമയം വിനയോഗിച്ചിരുന്നു. ‘ഞാനും ഇവിടേക്ക് തന്നെ വരേണ്ടി വന്നല്ലോ’ എന്ന് ഫാന്‍സി ചേച്ചി പറഞ്ഞതായി ഓര്‍മ്മകളില്‍ നിന്നും ചിലര്‍ പങ്കുവെച്ചു.

അതികഠിനമായ വേദന അനുഭവിക്കുമ്പോഴും ഞാനും മകനും വിഷമിക്കുന്നതു കാണാതിരിക്കാന്‍ വേദന കടിച്ചമര്‍ത്തുന്ന തന്റെ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ സണ്ണിചേട്ടന്‍ പറയുമ്പോള്‍ കേട്ടിരുന്ന ഞങ്ങള്‍ക്കും ഒരു വേള കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല. ജോലി സ്ഥലത്തും നാട്ടിലും എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന ഫന്‍സി ആര്‍ക്കും ഒരു ഭാരവും ബാക്കി വെക്കാതെ തന്റെ ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ ഉള്ള ക്രമീകരണങ്ങള്‍ വരെ ചെയ്തു വെച്ചിട്ടാണു നിറപുഞ്ചിരിയോടെ ഈ ലോകത്തോട് യാത്ര പറഞ്ഞതു. അതെ ഇന്നലെ ഞങ്ങള്‍ കാണുമ്പോഴും ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു.

യുക്മ നാഷണല്‍ പ്രസിഡ്ന്റ് ശ്രീ മാമ്മന്‍ ഫിലിപ്പും സെക്രട്ടറി ശ്രീ റോജിമോനും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ക്കുവേണ്ടി ഇന്‍ഡ്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഫാന്‍സി സണ്ണി മരണത്തിന് കീഴടങ്ങി; ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ലീഡ്‌സിലെ മലയാളി നേഴ്‌സ് ഇന്ന് രാവിലെ മരണമടഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more