1 GBP = 103.90

മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍….

മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം നാളെ മാഞ്ചസ്റ്ററില്‍….

മാഞ്ചസ്റ്റര്‍: മലങ്കര കത്തോലിക്കാ സഭയുടെ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും യൂത്ത് കോണ്‍ഫറന്‍സും പതിനെട്ടാം തീയ്യതി ശനിയാഴ്ച മാഞ്ചസ്റ്റര്‍ ലോങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. നോര്‍ത്ത് റീജിയണിലുള്ള വിവിധ മിഷന്‍ സെന്ററുകളിലെ കുടുംബങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. രാവിലെ I0 മണിക്ക് നടക്കുന്ന വി.കുര്‍ബാനക്ക് മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോഡിനേറ്റര്‍ റവ. ഫാ. തോമസ് മടുക്കുംമൂട്ടിലും, ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലും കാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് ‘കുടുംബം ഗാര്‍ഹിക സഭ ‘ എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കള്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും വിവിധ സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നു. വിവിധ സെമിനാറുകള്‍ക്ക് റവ.ഫാ.ജിന്‍സണ്‍, ഡോ.ജേക്കബ്ബ് ജോര്‍ജ്, സെഹിയോന്‍ മിനിസ്റ്ററീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഉച്ചയ്ക്കു ശേഷം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും വിവിധ മിഷന്‍ സെന്ററുകളിലെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു. കുടുംബ സംഗമത്തില്‍ വച്ച് വിവിധ സപ്പിമെന്റുകളുടെ പ്രകാശന കര്‍മ്മവും, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു.
കുടുംബ സംഗമത്തിലും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികത്തിലും യുവജന കോണ്‍ഫറന്‍സിനും നോര്‍ത്ത് റീജിയണിലുള്ള എല്ലാ കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും, പ്രോല്‍സാഹനവും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി ചാപ്ലയിന്‍ ഫാ.രഞ്ജിത്ത് മഠത്തിറമ്പലും കമ്മിറ്റിയംഗങ്ങളും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോബി വര്‍ഗ്ഗീസ് O7825871317,
രാജു ചെറിയാന്‍ O7443630066.
ഹാളിന്റെ വിലാസം:
സെന്റ്.ജോസഫ് ആര്‍.സി.ചര്‍ച്ച്,
പോര്‍ട്ട്‌ലാന്റ് ക്രസന്റ്,
മാഞ്ചസ്റ്റര്‍,
MI3 OBU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more