1 GBP = 104.37
breaking news

വര്‍ണ്ണാഭമായി ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബസംഗമം

വര്‍ണ്ണാഭമായി ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബസംഗമം

ബിജു കുളങ്ങര

ബ്രിസ്റ്റോൾ• യുകെ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ജ്യോതിസ് 2022’ കുടുംബസംഗമം വർണ്ണാഭമായി. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. ജോൺ വർഗീസ് മണ്ണഞ്ചേരിൽ നിർവഹിച്ചു. കുടുംബങ്ങൾ പരസ്പരം ഒരുമിച്ചു കൂടുന്നത് വരും തലമുറയ്ക്ക് മാതൃക പകരാന്‍ കാരണമാകുമെന്നും ഇന്നത്തെ പ്രവാസ ജീവിതത്തിൽ ഇത്തരം കുടുംബ സംഗമങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഫാ. ജോൺ വർഗീസ് മണ്ണഞ്ചേരിൽ പറഞ്ഞു.

ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി റവ. സനോജ് ബേബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി അംഗം ഫാ. മാത്യു എബ്രഹാം, ട്രസ്റ്റി അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു. ഇടവക സെക്രട്ടറി ബിജോയി ജോർജ്, പ്രോഗ്രാം കോർഡിനേറ്റർമാരായ ജിജു രാജു, രാജി സുനിൽ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി

കുടുംബ സംഗമത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ബൈബിൾ നാടകം, ലക്കി ഡ്രോ, സ്നേഹ വിരുന്ന് എന്നിവ നടന്നു. എല്ലാ വർഷവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജ്യോതിസ് എന്ന പേരിൽ കുടുംബസംഗമം നടത്തി വരാറുള്ളത്. സംഗമത്തിൽ നൂറുകണക്കിന് അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more