1 GBP = 103.12

വോട്ടിംഗ് മെഷീനിലെ കൃത്രിമം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ട് ദിവസം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിംഗ് മെഷീനിലെ കൃത്രിമം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ട് ദിവസം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി. ഇതിനായി രണ്ടുദിവസത്തെ സമയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നതായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നിയമസഭയില്‍ ‘തെളിയിച്ചിരുന്നു’. എന്നാല്‍ അവര്‍ പ്രദര്‍ശിപ്പിച്ച യന്ത്രം തിര.കമ്മിഷന്‍ ഉപയോഗിക്കുന്നതല്ലായിരുന്നു. വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പതിനാറു പാര്‍ട്ടികള്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് കമ്മിഷന്‍ തള്ളി.

തിരിമറി ആരോപണം ശക്തമായതോടെ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന വിവിപാറ്റ് സംവിധാനമുള്ള യന്ത്രങ്ങള്‍ വ്യാപകമാക്കാനാണ് കമ്മിഷന്‍ പദ്ധതിയിടുന്നത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more