1 GBP = 104.13

സീരിയല്‍ നടിയും കുടുംബവും വീട്ടില്‍ ഉണ്ടാക്കിയിരുന്ന കള്ളനോട്ടുകള്‍ ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു പോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല

സീരിയല്‍ നടിയും കുടുംബവും വീട്ടില്‍ ഉണ്ടാക്കിയിരുന്ന കള്ളനോട്ടുകള്‍ ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു പോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല

കൊല്ലം: സീരിയല്‍ നടിയും കുടുംബവും വീട്ടില്‍ ഉണ്ടാക്കിയിരുന്ന കള്ളനോട്ടുകള്‍ ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ക്കു പോലും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല. അള്‍ട്രാവൈലറ്റ് പരിശോധനയില്‍ മാത്രമെ സംഗതി വ്യാജനാണെന്നു കണ്ടെത്താനാകൂ. ഇതിനായി അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് സീരിയല്‍ നടിയുടെ കുടുംബം ഉപയോഗിച്ചിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി വട്ടവടയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലുണ്ടായിരുന്ന സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് സീരിയല്‍ നടിയും കുടുംബവും ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാനുള്ള പേപ്പറും പ്ലാസ്റ്റിക് ഷീറ്റും ഹൈദ്രാബാദില്‍ നിന്നാണ് എത്തിച്ചിരുന്നത്. വാട്ടര്‍മാര്‍ക്കും റിസര്‍ബാങ്കിന്റെ മുദ്രയും രേഖപ്പെടുത്താന്‍ ആത്യാധുനിക ഉപകരണങ്ങളും പ്രിന്ററുമാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് പൊലീസ് സംഘം പരിശോധനയ്ക്കായി സീരിയല്‍ നടിയുടെ കൊല്ലത്തെ വീട്ടില്‍ കയറിയത്. പൊലീസ് എത്തുമ്പോള്‍ നടിയുടെ അമ്മ രമാദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധന രാവിലെ ഒന്‍പതരയോടെയാണ് അവസാനിച്ചത്. രമാദേവി (56) മകളും സീരിയല്‍ നടിയുമായ സൂര്യ(36), ഇളയ മകള്‍ ശ്രുതി(29) എന്നിവരെയാണ് കട്ടപ്പന സി.ഐ. വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐ.യ്ക്ക് സമീപമാണ് സീരിയില്‍ നടിയുടെ വീട്. ആറുമാസംമുന്‍പ് ഈ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയും അതിനുശേഷവും സീരിയല്‍ നടിയും കുടുംബവും അവിടെത്തന്നെ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. സീരിയല്‍ നടിയായ മകള്‍ സൂര്യ ബെംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും ഇളയ മകള്‍ ശ്രുതിയും മിക്കപ്പോഴും ബെംഗളൂരുവിലായിരുന്നു. ഈ കുടുംബം അയല്‍വാസികളുമായി കാര്യമായ അടുപ്പമോ ബന്ധമോ പുലര്‍ത്തിയിരുന്നില്ല.

ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. 57 ലക്ഷം രൂപയുടെ നോട്ടുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ വലയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more