1 GBP = 104.00
breaking news

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിനെ (26) വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് ബിബിന്‍. തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട്ടിലാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ബിബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരൂരില്‍ ബിജെപി ഇന്ന് രണ്ട് മണി മുതല്‍ രാത്രി എട്ട് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസരപ്രദേശത്തും പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
2016 നവംബര്‍ 19 നാണ് അനില്‍ കുമാര്‍ എന്ന ഫൈസല്‍ കൊല്ലപ്പെട്ടത്. താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന ഫൈസലിനെ ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ വച്ച് പെട്ടികൊലപ്പെടുത്തുകയായിരുന്നു. ഫൈസല്‍ കുടുംബസമേതം മതം മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവ് അടക്കം എട്ടുപേര്‍ അറസ്റ്റിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more