1 GBP = 103.16

നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 13 മുതൽ മാർച്ച് 25 വരെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ…..

നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 13 മുതൽ മാർച്ച് 25 വരെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ…..

ഫിലിപ്പ് കണ്ടോത്ത്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിസ്റ്റോൾ റീജിയണിന്റെ നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഫെബ്രുവരി 16 മുതൽ മാർച്ച് 25 വരെ വിവിധ കുർബാന സെന്ററുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും കുറിയ അംഗവുമായ ഫാ. ടോണി പഴയകുളം CST യും വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ബ്രദർ സണ്ണി സ്റ്റീഫനും ചേർന്ന് നയിക്കുന്നു.

“അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്ത് കൊള്ളും”

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ എല്ലാവർക്കും ഒരു ധ്യാനം ലഭ്യമാക്കുക എന്ന രീതിയിൽ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം 13 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു . കുരിശു മരണത്തിന്റെയും ഉത്‌ഥാനത്തിന്റെയും മഹത്വം നമുക്ക് നേടി തരുന്ന കുരിശിലേക്ക് നോക്കി രക്ഷാകര പദ്ധതിയെ കാണുവാനും അനുഭവിക്കുവാനും സഭ ക്ഷണിക്കുന്ന കാലമാണ് നോമ്പ്.

ഈ ധ്യാനങ്ങളിൽ ഒന്നിലെങ്കിലും പങ്കെടുത്തു ജീവിത നവീകരണവും വിശ്വാസ വളർച്ചയും പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിക്കുകയും ചെയ്യണമെന്ന് റീജിയണൽ കോർഡിനേറ്റർ റവ .ഫാ. പോൾ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി റോയി സെബാസ്റ്റ്യൻ എന്നിവർ എല്ലാവരോടും സസ്നേഹം ആഹ്വാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 07862701046 , 07703063636

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more