1 GBP = 104.00
breaking news

ഹാദിയ: കേരളഹൗസ് കനത്ത സുരക്ഷാ വലയത്തിൽ

ഹാദിയ: കേരളഹൗസ് കനത്ത സുരക്ഷാ വലയത്തിൽ

ന്യൂഡൽഹി: നാളെ സുപ്രീംകോടതിയിൽ ഹാജരാകാൻ ഡൽഹിയിലെത്തിയ ഹാദിയ താമസിക്കുന്ന കേരളാഹൗസ് ഡൽഹി പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിൽ. ഇന്നലെ രാത്രി 9 ന് ശേഷം താമസക്കരല്ലാത്ത ആരെയും കേരളാഹൗസ് വളപ്പിലേക്ക് പ്രവേശിപ്പിച്ചില്ല.

കേരളാഹൗസിന്റെ പ്രധാന ബ്ളോക്കിൽ മന്ത്രിമാരും മറ്റും താമസിക്കുന്നതിന്റെ താഴത്തെ നിലയിലാണ് ഹാദിയയുടെ മുറി. കേരളത്തിൽ നിന്ന് ഒപ്പമെത്തിയ കേരളാ പൊലീസ് ഉദ്യോഗസ്ഥരും അടുത്ത മുറികളിലായുണ്ട്. 4 കേരളാ പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ ഡൽഹിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പാർലമെന്റ് പൊലീസ് സ്‌റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഡൽഹി പൊലീസിനാണ് സുരക്ഷാച്ചുമതല. രാത്രി പത്തുമണി വരെ പ്രവർത്തിക്കുന്ന കേരളാഹൗസ് കാന്റീൻ 9മണിക്ക് അടയ്‌ക്കാൻ ഡൽഹി പൊലീസ് നിർദ്ദേശം നൽകിയിരുന്നു. മാദ്ധ്യമങ്ങളടക്കം പുറത്തു നിന്നുള്ള ആർക്കും 9മണിക്ക് ശേഷം വളപ്പിൽ പ്രവേശനവും നിരോധിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാരാണ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയതെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more