1 GBP = 103.75
breaking news

വ്യാ​ജ​വാ​ർ​ത്ത ത​ട​യാ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സ​ഹാ​യം​തേ​ടി ഫേ​സ്​​ബു​ക്ക്

വ്യാ​ജ​വാ​ർ​ത്ത ത​ട​യാ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സ​ഹാ​യം​തേ​ടി ഫേ​സ്​​ബു​ക്ക്

ന്യൂ​യോ​ർ​ക്​: വ്യാ​ജ​വാ​ർ​ത്താ​പ്ര​ചാ​ര​ണം ത​ട​യു​ന്ന​തി​ന്​ ഫേ​സ്​​ബു​ക്ക്​ സ്​​ഥാ​പ​ക​ൻ മാ​ർ​ക്ക്​ സു​ക്ക​ർ​ബ​ർ​ഗ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സ​ഹാ​യം​തേ​ടി. വി​ശ്വാ​സ​യോ​ഗ്യ​മാ​യ വാ​ർ​ത്താ​സ്രോ​ത​സ്സു​ക​ളെ റേ​റ്റി​ങ്​ ന​ട​ത്താ​നാ​ണ്​ ഉ​പ​യോ​ക്​​താ​ക്ക​േ​ളാ​ട്​ സു​ക്ക​ർ​ബ​ർ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം, വാ​ർ​ത്ത​ക​ളു​ടെ സ്രോ​ത​സ്സ്​ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന്​ ക​രു​തു​ന്നു​ണ്ടോ എ​ന്ന്​ ഫേ​സ്​​ബു​ക്ക്​ ഉ​പ​േ​യാ​ക്​​താ​ക്ക​േ​ളാ​ട്​ ചോ​ദി​ക്കും. ഇ​ത​നു​സ​രി​ച്ച്​ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വാ​ർ​ത്താ​സ്രോ​ത​സ്സു​ക​ളു​ടെ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കും. വി​ശ്വാ​സ​യോ​ഗ്യ​മാ​യ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നാ​ണ്​ വാ​ർ​ത്ത​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ സു​ക്ക​ർ​ബ​ർ​ഗ്​ പ​റ​ഞ്ഞു.

‘‘വ്യാ​ജ​വും തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​വു​മാ​യ വാ​ർ​ത്ത​ക​ൾ ഇ​ന്ന്​ പെ​രു​കു​ക​യാ​ണ്. വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ​രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കം നേ​രി​ട്ടി​ല്ലെ​ങ്കി​ൽ, ന​മ്മ​ളും വ്യാ​ജ​വാ​ർ​ത്ത​ക​ൾ ഏ​റ്റു​പി​ടി​ക്കും’’ -സു​ക്ക​ർ​ബ​ർ​ഗ്​ പ​റ​ഞ്ഞു.
സു​ക്ക​ർ​ബ​ർ​ഗി​​​െൻറ ആ​ശ​യ​ത്തി​ന്​ സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​ത്. നീ​ക്ക​ത്തെ ചി​ല​ർ പു​ക​ഴ്​​ത്തി​യ​പ്പോ​ൾ, മ​റ്റു ചി​ല​ർ ന​ട​പ​ടി​യു​ടെ ഫ​ല​പ്രാ​പ്​​തി​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ക​ു​റേ​യാ​ളു​ക​ൾ പി​ന്തു​ണ​ക്കു​ന്ന​തു​കൊ​ണ്ട്​ മാ​ത്രം തെ​റ്റാ​യ സ്രോ​ത​സ്സു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more