1 GBP = 103.14

വചനാഭിഷേകവുമായി ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ മാഞ്ചസ്റ്ററില്‍ ….. കൃപാഭിഷേകം 27 ന് ഞായാറാഴ്ച….

വചനാഭിഷേകവുമായി ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ മാഞ്ചസ്റ്ററില്‍ ….. കൃപാഭിഷേകം 27 ന് ഞായാറാഴ്ച….

ബാബു ജോസഫ്

വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ റവ.ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ മാഞ്ചസ്റ്ററില്‍ കൃപാഭിഷേക ധ്യാനം നയിക്കുന്നു.

വചനപ്രഘോഷണരംഗത്ത് തനതായ അവതരണശൈലി കൊണ്ട് ശ്രദ്ധേയനായ ഫാ. പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണ രംഗത്ത് ശക്തമായ സാന്നിധ്യമായി കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചു കൊണ്ടിരിക്കുന്നു.

ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചു കൊണ്ട്, കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂര്‍ണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ധ്യാനം 27ന് ഞായറാഴ്ച സെന്റ് ഹില്‍ഡാസ് കാത്തലിക് പള്ളിയില്‍ ഉച്ചകഴിഞ്ഞു 2 മണി മുതല്‍ രാത്രി 7 വരെയാണ് നടക്കുക.

ഈ അവധിക്കാല ആത്മീയവിരുന്നിലേക്ക് സംഘാടകര്‍ ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു ..

അഡ്രസ്സ്

ST.HILDA’S RC CHURCH

66 KENWORTHY LANE

NORTHENDEN

MANCHESTER

M22 4 EF

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജു ചെറിയാന്‍: 07443630066

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more