1 GBP = 104.04

നിങ്ങളുടെ കുട്ടികൾക്ക് പതിനെട്ട് വയസ്സായെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സംഘടിപ്പിക്കാം; 15000 പേർക്ക് അവസരമൊരുക്കി യൂറോപ്യൻ കമ്മീഷൻ; ബ്രിട്ടീഷ്കാർക്കിത് അവസാന അവസരം

നിങ്ങളുടെ കുട്ടികൾക്ക് പതിനെട്ട് വയസ്സായെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സംഘടിപ്പിക്കാം; 15000 പേർക്ക് അവസരമൊരുക്കി യൂറോപ്യൻ കമ്മീഷൻ; ബ്രിട്ടീഷ്കാർക്കിത് അവസാന അവസരം

ബ്രെസ്സൽസ്: പതിനെട്ട് വയസ്സ് തികഞ്ഞ കൗമാരക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി യൂറോപ്യൻ കമ്മീഷൻ. മിടുക്കന്മാരായ 15,000 ത്തോളം കുട്ടികൾക്കാണ് യൂറോപ്യൻ കമ്മീഷൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് സൗജന്യ ഇന്റർ റയിൽ പാസ്സുകൾ നൽകുന്നത്. കൗമാരക്കാരായ കുട്ടികൾക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും അടുത്തറിയുവാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുമെന്ന് യൂറോപ്യൻ കമ്മീഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ജൂലായ്, ആഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലാണ് സൗജന്യ പാസുകൾ നൽകുക.

ട്രാവൽ പാസുകൾ പ്രധാനമായും നൽകുന്നത് ട്രെയിനുകളിലേക്കാണ്, എന്നാൽ ട്രെയിൻ യാത്രാ സൗകര്യങ്ങൾ ഇല്ലെങ്കിൽ വിമാന ടിക്കറ്റുകളും, ഫെറി, ബസ് തുടങ്ങിയവയ്ക്കുള്ള പാസുകളും നൽകും. ടിക്കറ്റുകൾ യൂറോപ്യൻ യൂണിയനിലെ മുഴുവൻ അംഗ രാജ്യങ്ങൾക്കും ജനസംഖ്യാനുപാതികമായിട്ടായിരിക്കും നൽകുക. അത്തരത്തിൽ ബ്രിട്ടന് ലഭിക്കുക 1900 ത്തോളം പാസുകളാണ്. താമസ സൗകര്യങ്ങളും മറ്റ് ചിലവുകളും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ തന്നെ വഹിക്കണം. 2016 ലാണ് യൂറോപ്യൻ കമ്മീഷൻ ഇത്തരമൊരു പദ്ധതി കൗമാരക്കാർക്കായി ആരംഭിച്ചത്. ബ്രിട്ടനിലെ കുട്ടികൾക്ക് ലഭിക്കുന്ന അവസാന അവസരവുമായിരിക്കും ഇത്. അടുത്ത മാർച്ച് 29 ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് കൊണ്ടാണ് ഇത്തവണത്തേത് അവസാന അവസരമാകുന്നത്.

അപേക്ഷാ ഫോമുകളും മാനദണ്ഡങ്ങളും യൂറോപ്യൻ യൂത്ത് പോർട്ടലിന്റെ ഫേസ്‌ബുക്ക് പേജിലും ട്വിറ്ററിലും ഉടൻ തന്നെ ലഭ്യമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താക്കൾ അറിയിച്ചു. ഫൈനൽ സെലക്ഷന് ഓൺലൈൻ ക്വിസ് മത്സരവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. സ്ലോവേനിയ, സ്ലോവോക്കിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് നിയന്ത്രമേർപ്പെടുത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more