1 GBP = 103.58
breaking news

എക്സിറ്റർ മലയാളി അസോസിയേഷൻ ഓണാഘോഷം നാളെ; വൻപിച്ച ആഘോഷമാക്കി മാറ്റാനൊരുങ്ങി എക്സിറ്റർ മലയാളി സമൂഹം…

എക്സിറ്റർ മലയാളി അസോസിയേഷൻ  ഓണാഘോഷം നാളെ; വൻപിച്ച ആഘോഷമാക്കി മാറ്റാനൊരുങ്ങി എക്സിറ്റർ മലയാളി സമൂഹം…

ജോയ് ജോൺ

എക്സിറ്റർ:- ഓണഘോഷം എപ്പോഴും എല്ലാ മലയാളികൾക്കും ഒരു ഉത്സവാഘോഷം പോലെയാണ്. ദുഖങ്ങളും ദുരിതങ്ങളുമെല്ലാം മറന്നു ഒത്തൊരുമയോടെ ഐശ്വര്യത്തോടെയും സമ്പൽസമൃദ്ധിയോടുംകൂടിയാണ് എല്ലാവരും എപ്പോഴും ഓണം  ആഘോഷിക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളെയുംപോലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞനാളുകളിൽ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന എക്സിറ്ററിലെ മലയാളികൾക്ക് ആവേശമായി ആഘോഷിച്ചുല്ലസിക്കാൻ എക്സിറ്റർ മലയാളി അസോസിയേഷന്റെ (ഇമ) ഓണം 2021 എക്സിറ്ററിലെ പിൻഹോയിലുള്ള അമേരിക്ക ഹാളിൽ വെച്ച് നാളെ സെപ്റ്റംബർ 18 ശനിയാഴ്ച  രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ നടത്തപ്പെടുന്നു.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഓണഘോഷപരിപാടികൾ രാവിലെ അത്തപ്പൂക്കളവും തുടർന്ന് കൃത്യം 9.30നു പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്ന രസകരമായ ഗെയിംസ് ഇനങ്ങൾ ഉൾപെടുത്തിയുള്ള നിരവധി മത്സരങ്ങളോടുകൂടി ആരംഭിക്കുന്നതുമായിരിക്കും. അതിനുശേഷം കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആവേശകരമായ വടംവലി മത്സരം നടക്കുന്നതുമാണ്‌. 

തുടർന്നു താലപ്പൊലിയുടെയും ചെണ്ടവാദ്യ മേളങ്ങളുടെയും, അർപ്പുവിളികളുടെയും അകമ്പടിയോടുകൂടി മാവേലിമന്നനെ സ്വീകരിച്ചാനയിച്ചതിനുശേഷം നടക്കുന്ന പൊതുസമ്മേളനം യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ ഡോ. ബിജു പെരിങ്ങത്തറ ഉത്ഘാടനം ചെയ്യുന്നതാണ്. ഇമ ഭാരവാഹികളും യോഗത്തിൽ സംബന്ധിക്കും.
ഉച്ചയോടുകൂടി   രുചിയേറിയ വിഭവസമൃദ്ധമായ ഓണസദ്യയും അതിനുശേഷം കുട്ടികളും മുതിർന്നവരുമായ ഇമയുടെ അംഗങ്ങൾ ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്നും തുടർന്ന് സ്പോർട്സ് ഡേയിൽ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനദാനവും  നടക്കുന്നതാണ്.

ഓണഘോഷപരിപാടികളോടാനുബന്ധിച്ചു ആകർഷകങ്ങളായ നിരവധി സമ്മാനങ്ങൾ ഉൾപെടുത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാം കോർഡിനേറ്ററുമാരായ ജോബി തോമസിനും, ഡിറ്റ ജ്വലിനും പുറമെ ചെയർമാൻ മോഹൻകുമാർ, പ്രസിഡന്റ്‌ ബിജോ തോമസ്, സെക്രട്ടറി ബിജോയ്‌ വർഗീസ്, ട്രഷറർ സോജ് ജയപ്രകാശ്, കമ്മിറ്റി മെമ്പർമാരായ റോബി വർഗീസ്, ജോയ് ജോൺ, തെരെസ സാബു എന്നിവരും കൂടാതെ ഇമയുടെ പ്രിയ മെമ്പർമാരും ഓണഘോഷം 2021 ന്റെ വൻവിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, സമ്പൽസമൃദ്ധിയുടെയും ആഘോഷമായ മലയാളികളുടെ പ്രിയപ്പെട്ട ഓണം എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) മുൻകാലങ്ങളെതിനേക്കാൾ ആവേശപൂർവം ഇക്കൊല്ലം ആഘോഷിക്കുമ്പോൾ എക്സിറ്ററിലെ എല്ലാ മലയാളികളേയും സംഘാടകസമിതി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

ഇമയുടെ ഓണഘോഷപരിപാടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ചെയർമാൻ മോഹൻ കുമാർ  (07460878102), പ്രസിഡന്റ്‌ ബിജോ തോമസ് (07773908970), സെക്രട്ടറി ബിജോയ്‌ വർഗീസ് (07403780088) എന്നിവരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാവുന്നതാണ്.


ഓണഘോഷപരിപാടികൾ നടക്കുന്ന അമേരിക്ക ഹാളിന്റെ വിലാസം:-
 

De La Rue Way, 

Pinhoe,

Exeter, 

EX4 8PX.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more