1 GBP = 103.78
breaking news

സംഗീതോത്സവത്തിന്റെ അനിർവചനീയ നിമിഷങ്ങൾ സമ്മാനിച്ച് അതുല്യ കലാപ്രതിഭകളായ ടോണി അലോഷ്യസും ആനി അലോഷ്യസും ചേർന്നൊരുക്കിയ കലാവിരുന്നിൽ ആയിരങ്ങൾ അലിഞ്ഞുചേർന്നു.. യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ലൈവ് ടാലന്റ് ഷോ പുതുമയാർന്ന നാദ വിസ്മയങ്ങളാൽ സംഗീത സാന്ദ്രമായി…..

സംഗീതോത്സവത്തിന്റെ അനിർവചനീയ നിമിഷങ്ങൾ സമ്മാനിച്ച് അതുല്യ കലാപ്രതിഭകളായ ടോണി അലോഷ്യസും ആനി അലോഷ്യസും ചേർന്നൊരുക്കിയ കലാവിരുന്നിൽ ആയിരങ്ങൾ അലിഞ്ഞുചേർന്നു.. യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ലൈവ് ടാലന്റ് ഷോ പുതുമയാർന്ന നാദ വിസ്മയങ്ങളാൽ സംഗീത സാന്ദ്രമായി…..

കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

അഴകിന്റെ സ്വര വസന്തം തീർത്ത യുക്മ സാംസ്കാരിക വേദി “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയിൽ പ്രേക്ഷകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച്  ആനി അലോഷ്യസ്, ടോണി അലോഷ്യസ് സഹോദരങ്ങൾ. ഇന്നലെ വൈകുന്നേരം യു കെ സമയം 5 PM ന് ആരംഭിച്ച് ഒരു മണിക്കൂർ നീണ്ട് നിന്ന ലൈവ് ഷോ, ഉപകരണ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ് നിന്ന നിമിഷങ്ങളാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സമ്മാനിച്ചത്. “ഉയിരിൻ നാഥനേ” എന്ന ഭക്തി ഗാനം പാടി ആനി ലൈവിന് തുടക്കം കുറിച്ചപ്പോൾ ലോക പ്രശസ്ത ബാൻഡ് ബീറ്റിൽസ് 1969 ൽ പാടി അനശ്വരമാക്കിയ സൂപ്പർ ഹിറ്റ് “Come together” എന്ന ഗാനം ഡ്രംസിൽ അതി മനോഹരമായി  വായിച്ച് കൊണ്ട് ടോണി കൂട്ട് ചേർന്നു. തുടർന്ന് മലയാളത്തിലേയും, തമിഴിലേയും, ഹിന്ദിയിലേയും, ഇംഗ്ളീഷിലേയും സുപ്രസിദ്ധ ഗാനങ്ങൾ പിയാനോയിലും ഡ്രംസിലും മാറി മാറി വായിച്ച സഹോദരങ്ങൾ പ്രേക്ഷകരെ നയിച്ചത് ഉപകരണ സംഗീതോത്സവത്തിന്റെ അനിർവചനീയ നിമിഷങ്ങളിലേക്കാണ്. ലൈവിനിടയിൽ സിരകളെ ത്രസിപ്പിക്കുന്ന ഒരു ഫ്യൂഷൻ ഡാൻസ് ചെയ്ത് കൊണ്ട് ഡാൻസിനോടുള്ള തന്റെ പ്രേമം ടോണി ഒരിക്കൽ കൂടി തെളിയിച്ചു.ഷോയിൽ ഉടനീളം ആവേശഭരിതമായ കമന്റുകളിലൂടെ പ്രേക്ഷകർ തങ്ങളുടെ സന്തോഷം പങ്കു വെച്ചു.

യു കെ യിലെമ്പാടും അറിയപ്പെടുന്ന ഗായികയായ ആനി പിയാനോയിൽ വായിച്ച പാട്ടുകളും അതി മനോഹരമായിരുന്നു. ഏറെ പ്രശസ്തമായ മലയാള സിനിമാ ഗാനങ്ങളോടൊപ്പം നാടക ഗാനങ്ങളും പിയാനോയിൽ വായിച്ച ടോണി ഡ്രംസിനോടൊപ്പം പിയാനോയും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചു. മലയാളിയുടെ എക്കാലത്തേയും ഇഷ്ട ഗാനങ്ങളിലൊന്നായ ഹരിവരാസനം ആനി പിയാനോയിൽ വായിച്ചത് പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ” വര ലീല ഗാന ലോല” എന്ന ത്യാഗരാജ കീർത്തനം ആനി പാടിയത്  ടോണി ഡ്രംസിൽ വായിച്ചത് ഏറെ ഹൃദ്യമായിരുന്നു.


ഷോയിലെ അവസാന ഗാനത്തിന് മുൻപായി ലൈവിൽ വന്ന ആനിയുടേയും ടോണിയുടേയും മാതാപിതാക്കൾ അലോഷ്യസ് ഗബ്രിയേലും ജിജി അലോഷ്യസും കുട്ടികൾക്കായി ഇതു പോലൊരു അവസരം ഒരുക്കിയതിന് യുക്മയ്ക്കും യുക്മ സാംസ്കാരിക വേദിക്കും നന്ദി പറഞ്ഞു. കലാമേളകൾ ഉൾപ്പടെയുള്ള യുക്മ വേദികളിലൂടെയാണ് ആനിയും ടോണിയും കലാ രംഗത്ത് ചുവടുറപ്പിച്ചതെന്നുള്ള കാര്യം അലോഷ്യസ് എടുത്ത് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 1 ന് എൻഫീൽഡിൽ വെച്ച് യുക്മ നടത്തിയ ആദരസന്ധ്യ 2020 എന്ന മെഗാ പ്രോഗ്രാമിലെ നിരവധി കലാപരിപാടികളിൽ ആനിയും ടോണിയും ഭാഗഭാക്കായിരുന്നു. സൂപ്പർ ഹിറ്റ് മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി പിയാനോയിലും ഡ്രംസിലും വായിച്ച മെഡ്ലേയോടു കൂടിയാണ് ഷോ അവസാനിച്ചത്.


പഠനത്തോടൊപ്പം കലാ കായിക മേഖലകളിലും ഒരു പോലെ തിളങ്ങുന്ന ഈ കൌമാര പ്രതിഭകൾക്ക് വളരെ ശോഭനമായൊരു ഭാവി ജീവിതത്തിൽ ഉണ്ടാകട്ടെയെന്ന് വളരെ സ്നേഹപൂർവ്വം ആശംസിക്കുന്നു.”LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more