1 GBP = 93.06
breaking news

മാഞ്ചസ്റ്ററിൽ നിന്നും ഐബിനും എഞ്ചലും മികച്ച വിജയം നേടി…

മാഞ്ചസ്റ്ററിൽ നിന്നും ഐബിനും എഞ്ചലും മികച്ച വിജയം നേടി…
മാഞ്ചസ്റ്റർ:- ജി.സി.എസ്.ഇ റിസൽട്ടിൽ കൂടുതൽ കുട്ടികൾ മികച്ച വിജയം നേടിയതായി അറിയുന്നു. മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ നിന്നുള്ള ഐബിൻ ബേബിയും, വിഥിൻഷോയിലെ ഏഞ്ചൽ എബ്രഹാമും മികച്ച വിജയം നേടിയവരുടെ നിരയിലേക്ക്.
ബോൾട്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും കോട്ടയം കുറുപ്പന്തറ മലേക്കുന്നേൽ ബേബി ലൂക്കോസിന്റേയും കണ്ണൂർ കരിക്കോട്ടക്കരി പീടികയിൽ ബിന്ദു ബേബിയുടെയും മകൻ ഐബിൻ 6 വിഷയങ്ങളിൽ ഡബിൾ എസ്റ്റാറും 4 വിഷയങ്ങളിൽ എ സ്റ്റാറും കരസ്ഥമാക്കിയാണ് മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. ബോൾട്ടൻ പ്രൈവറ്റ് സ്കൂളിൽ പഠിച്ചിരുന്ന ഐബിൻ ഇതേ സ്കൂളിൽ തന്നെ തുടർന്ന്‌ പഠിച്ച് യൂണിവേഴ്‌സിറ്റിയിൽ ലോയ്ക്ക് പഠിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന ഷാരൻ, തോമസ്, അന്ന എന്നിവർ സഹോദരങ്ങളാണ്.
മാഞ്ചറ്റർ വിഥിൻഷോയിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ മുറിക്കോലിപ്പുഴ എബ്രഹാം ചെറിയാന്റേയും എം.എം.സി.എയുടെ കൾച്ചറൽ കോഡിനേറ്റർ കൂടിയായ കിടങ്ങൂർ കുടന്തയിൽ ലിസി എബ്രഹാമിന്റേയും മകൾ ഏഞ്ചൽ എബ്രഹാം 2 എ ഡബിൾ സ്റ്റാറ്റും മറ്റ് വിഷയങ്ങളിൽ എ സ്റ്റാറും വാങ്ങിയാണ് ഓൾട്രിം ഹാം ലോറെറ്റോ സ്കൂളിൽ നിന്നും  വിജയിച്ചത്. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കണമെന്നാണ് ഏഞ്ചൽ ഉദ്ദേശിക്കുന്നത്. ബർഗേറിയിൽ മെഡിക്കൽ വിദ്യാർത്ഥി ആൽബിൻ എബ്രഹം, ഗോസ്റ്റർ ഈസ്റ്റ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ ബിഎസ്‌ സി നഴ്സിംഗ് വിദ്യാർത്ഥിയായ ആഗ്ന എബ്രഹാം എന്നിവർ സഹോദരങ്ങളാണ്.
ആൽബിനും ഏഞ്ചലിനും യുക്മ ന്യൂസിന്റെ അഭിനന്ദങ്ങൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more