1 GBP = 104.26
breaking news

എവിൻ ലൂയിസും ഒഷേൻ തോമസും രാജസ്ഥാൻ റോയൽസിൽ

എവിൻ ലൂയിസും ഒഷേൻ തോമസും രാജസ്ഥാൻ റോയൽസിൽ

യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് മുൻപ് രാജസ്ഥാൻ റോയൽസിൽ കളിച്ചിട്ടുള്ള താരമാണ്.

മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഒഷേൻ തോമസും ടീമിലെത്തിയത്.

2019 സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടുള്ള ഒഷേൻ തോമസ് 4 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിനായി 20 ഏകദിനങ്ങളിലും 17 ടി-20കളിലും താരം പന്തെറിഞ്ഞിട്ടുണ്ട്. ഏകദിനങ്ങളിൽ 27 വിക്കറ്റും ടി-20 കളിൽ 19 വിക്കറ്റുമാണ് അദ്ദേഹത്തിനുള്ളത്.

മുംബൈ ഇന്ത്യസിൽ നേരത്തെ കളിച്ചിട്ടുള്ള താരമാണ് എവിൻ ലൂയിസ്. വെടിക്കെട്ട് ഓപ്പണറായ താരം സിപിഎൽ, പിഎസ്എൽ, ബിപിഎൽ ടീമുകളിലും പാഡണിഞ്ഞിട്ടുണ്ട്. ഐപിഎലിലെ 16 മത്സരങ്ങളിൽ നിന്നായി 430 റൺസാണ് ലൂയിസ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനായി 57 ഏകദിനങ്ങളിലും 45 ടി-20കളിലും കളിച്ചിട്ടുള്ള താരം യഥാക്രമം 1847, 1318 റൺസാണ് നേടിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more