1 GBP = 103.95

ബോള്‍ട്ടണില്‍ മരണമടഞ്ഞ എവലിൻ ചാക്കോയുടെ സംസ്‌കാരം ഇന്ന്; കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം….

ബോള്‍ട്ടണില്‍ മരണമടഞ്ഞ  എവലിൻ ചാക്കോയുടെ സംസ്‌കാരം ഇന്ന്;  കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം….

ബോള്‍ട്ടണ്‍:- ബോള്‍ട്ടണിൽ മരണമടഞ്ഞ കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ ഇടവകാംഗമായ കുര്യംപറമ്പിൽ ചാക്കോ വർഗീസിൻ്റയും വൽസമ്മ  ചാക്കോയുടേയും മകൾ എവലിൻ ചാക്കോയുടെ സംസ്‌കാരം ഇന്ന് ശനിയാഴ്ച (25/07/20) നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ എല്ലാം ക്രമീകരിച്ചിരിക്കുന്നത്. ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ് പള്ളിയിലായിരിക്കും സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഇടവക വികാരി റവ. ഫാ. ഫാൻസ്വാ പത്തിലിൻ്റെ കാർമികത്വത്തിലായിരിക്കും ശുശ്രൂഷകൾ നടക്കുക.
ഇതനുസരിച്ച് രാവിലെ പത്തരയോടെയാണ് മൃതദേഹം എവലിന്റെ വീട്ടില്‍ എത്തിക്കുക. ഇവിടെ ആര്‍ക്കും തന്നെ കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുകയില്ല. കുടുംബാംഗങ്ങള്‍ മാത്രമേ വീട്ടില്‍ ഉണ്ടാവുകയുള്ളൂ.


തുടർന്ന് 11 മണിയോടെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിക്കും. ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ 30 പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദം ഉള്ളൂ. എവ്‌ലിന്റെ കുടുംബാംഗങ്ങളും അവരുടെ ബന്ധുമിത്രാദികള്‍ക്കും ശുശ്രൂഷികളും മാത്രമായിരിക്കും ചടങ്ങില്‍ സംബന്ധിക്കുക.

അകാലത്തിൽ നമ്മിൽ നിന്നും വിട്ടുപിരിഞ്ഞുപോയ ബോൾട്ടണിലെ മലയാളി പെൺകുട്ടി എവലിൻ ചാക്കോയുടെ ഫ്യൂണറൽ ചടങ്ങുകളുടെ സമയവിവരങ്ങളും, നാളത്തെ സംസ്കാരച്ചടങ്ങുകൾക്കു പാലിക്കേണ്ടതായി  ഗവണ്മെന്റ് നൽകിയിട്ടുള്ള കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങളും താഴെ കൊടുക്കുന്നു…. 

1. ഇന്ന് ശനിയാഴ്ച (25/07/20)ന് രാവിലെ 11മണിക്ക് ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ വെച്ച്  സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. 


2. പള്ളിയിലും സെമിത്തേരിയിലും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ 30 പേർക്ക് മാത്രമേ അനുവാദം ഉള്ളു. എവലിന്റെ കുടുംബാംഗങ്ങൾക്കും അവരുടെ ബന്ധുമിത്രാദികൾക്കും ശുശ്രൂഷികൾക്കും മാത്രമായിരിക്കും സംബന്ധിക്കുവാൻ സാധിക്കുകയുള്ളു എന്ന കാര്യം എല്ലാവരെയും ഓർമിപ്പിക്കുന്നു. എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. 


3. ശുശ്രൂഷകൾ ലൈവ് ആയി ലഭിക്കുന്ന ലിങ്ക് എല്ലാവർക്കും നേരത്തെ തന്നെ നൽകുന്നതാണ്.  എവലിനെ ഒരു നോക്ക് കാണുവാനുള്ള അവസരം രാവിലെ 11മണിമുതൽ ഒരുമണി വരെ ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്  2 മീറ്റർ അകലം പാലിച്ചുകൊണ്ടായിരിക്കും പള്ളിയിൽ പ്രവേശിക്കേണ്ടത്.

എവലിൻ്റെ സംസ്കാര ശുശ്രൂഷകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


4. ബോൾട്ടണിൽ നിന്നും എത്തുന്നവർ ദയവായി, ഫ്ലവർ എസ്റ്റേറ്റിലോ അടുത്തുള്ള സ്ട്രീറ്റിലോ വാഹനങ്ങൾ പാർക് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂൾ കാർ പാർക്കിൽ സൗകര്യം കുറവായതിനാൽ ആണ്. ക്യു പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.  പ്രവേശന കവാടത്തിലും പുറത്തും വാളണ്ടിയേഴ്‌സ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.


5. പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിങ്ങളുടെ പേര് വിവരങ്ങൾ നൽകേണ്ടതാണ്. തെർമൽ ചെക്കിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.  തെർമൽ ചെക്കിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 
6. ഒരേ സമയം 10 പേർക്ക് മാത്രമേ വ്യൂവിങ്ങിനു പള്ളിയിൽ പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. പള്ളിയുടെ പുറകിലത്തെ എക്സിറ്റിൽ കൂടി പുറത്തേക് ഇറങ്ങേണ്ടതാണ്. *എല്ലാവരും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.*


7. പള്ളിയുടെ പുറത്ത് കൂട്ടം കൂടി  നിൽക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. 


8. സ്കൂൾ കാർ പാർക്കിങ്ങിൽ നിന്നും വോളണ്ടിയേഴ്സ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്.

 
9. സെമിത്തേരിയിൽ 1.45 നാണ് കർമങ്ങൾ ആരംഭിക്കുന്നത്. 30 പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. ബന്ധുമിത്രാദികൾ മാത്രം പങ്കെടുക്കുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.


എല്ലാ ആദരവോടും കൂടി സഹകരിച്ച്, വോളണ്ടിയേഴ്സ് നൽകുന്ന നിർദേശങ്ങൾ പാലിച്ച് എവലിനോടുള്ള സ്നേഹം പ്രകടിപ്പിക്കാം, ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യാം.

ബോൾട്ടണിലെ മലയാളി സമൂഹം ഒന്നാകെ കുടുംബത്തിന് താങ്ങായി, ആശ്വാസമായി കൂടെയുണ്ട്. അടുത്ത മാസം പതിനേഴാം പിറന്നാള്‍ ആഘോഷം നടക്കാനിരിക്കവേയാണ് എവലിൻ   വിടചൊല്ലിയത്. പഠനത്തിൽ മിടുക്കിയായിരുന്ന എവലിൻ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. മകളുടെ വേർപാട് മാതാപിതാക്കൻമാർക്കും സഹോദരിക്കും താങ്ങാവുന്നതിലും അപ്പുറമാണ്. എവലിൻ്റെ വേർപാട് മൂലമുള്ള ദു:ഖം താങ്ങാൻ കുടുംബത്തിനും മറ്റുള്ളവർക്കും സാധിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.


ദേവാലയത്തിൻ്റെ വിലാസം:-

Our Lady of Lourdes Church,

275 Plodder Lane,

Farnworth, BL4 0BR.


എവലിൻ്റെ സംസ്കാര ശുശ്രൂഷകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more