1 GBP = 104.04
breaking news

സെൻട്രൽ ലണ്ടനിലെ യൂസ്റ്റണിൽ ദേവാലയത്തിന് സമീപം വെടിവയ്പ്പ്; ആറുപേർക്ക് പരിക്ക്; ഏഴുവയസ്സുകാരിയുടെ നില അതീവ ഗുരുതരം

സെൻട്രൽ ലണ്ടനിലെ യൂസ്റ്റണിൽ ദേവാലയത്തിന് സമീപം വെടിവയ്പ്പ്; ആറുപേർക്ക് പരിക്ക്; ഏഴുവയസ്സുകാരിയുടെ നില അതീവ ഗുരുതരം

ലണ്ടൻ: സെൻട്രൽ ലണ്ടനിലെ യൂസ്റ്റണിൽ ദേവാലയത്തിന് സമീപമുണ്ടായ വെടിവയ്പിൽ ആറു സ്ത്രീകൾക്ക് പരിക്ക്. ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

യൂസ്റ്റണിലെ സെന്റ് അലോഷ്യസ് പള്ളിയിൽ അനുസ്മരണ ചടങ്ങ് നടക്കുമ്പോൾ ഓടുന്ന വാഹനത്തിൽ നിന്ന് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സംഭവം. 12 വയസ്സുള്ള മറ്റൊരു പെൺകുട്ടിക്കും 21, 41, 48, 54 വയസ്സുള്ള നാല് സ്ത്രീകൾക്കും പരിക്കേറ്റതായി മെറ്റ് പോലീസ് അറിയിച്ചു. 48 കാരിയായ വ്യക്തിക്ക് ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകളുണ്ടാകാം, അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. 12 വയസ്സുള്ള പെൺകുട്ടിക്ക് കാലിന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും പോലീസ് പ്രതിനിധി പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുകയാണ്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more