1 GBP = 99.24
breaking news

യൂസ്റ്റൺ വെടിവയ്പ്പ്: കൊലപാതകശ്രമത്തിന് 22കാരൻ അറസ്റ്റിൽ

യൂസ്റ്റൺ വെടിവയ്പ്പ്: കൊലപാതകശ്രമത്തിന് 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിലെ യൂസ്റ്റണിൽ ദേവാലയത്തിന് പുറത്ത് നടന്ന വെടിവയ്പിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പിൽ നാല് സ്ത്രീകൾക്കും രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിരുന്നു. ഇതിൽ ഏഴു വയസ്സുകാരിയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൊലപാതകശ്രമത്തിനാണ് ഇരുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ യൂസ്റ്റണിലെ സെന്റ് അലോഷ്യസ് ദേവാലയത്തിന് സമീപം ഓടുന്ന വാഹനത്തിൽ നിന്നാണ് രണ്ടു പെൺകുട്ടികൾക്കും നാല് സ്ത്രീകൾക്കും പരിക്കേറ്റത്. ഫീനിക്സ് റോഡിലെ റോമൻ കാത്തലിക് പള്ളിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത അനുസ്മരണ ചടങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിലാണ് തോക്കിൽ നിന്ന് വെടിയുതിർത്തത്. ഞായറാഴ്ച 16:00 ന് തൊട്ടുമുമ്പ് ലണ്ടനിലെ ബാർനെറ്റിൽ ഒരു കാർ തടഞ്ഞു നിറുത്തി 22 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം പരിക്കേറ്റ ഏഴുവയസ്സുകാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് സേന അറിയിച്ചു. സംഭവം നടക്കുമ്പോൾ അറസ്റ്റിലായ 22കാരൻ സഞ്ചരിച്ചിരുന്ന കറുത്ത ടൊയോട്ടയുടെ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പോലീസ് ഞായറാഴ്ച പറഞ്ഞു. ഈ വാഹനത്തിൽ നിന്നാണ് ഇയ്യാൾ വെടിയുതിർത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more