1 GBP = 103.69

ആണവ കരാറിലെ അമേരിക്കയുടെ പിന്മാറ്റം; യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നു

ആണവ കരാറിലെ അമേരിക്കയുടെ പിന്മാറ്റം; യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നു

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ കരാറിനെ സംരക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങളെല്ലാം ഇറാനെ പിന്തുണച്ചു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് യോഗം ചേര്‍ന്നത്. 2015ലെ ആണവകരാറിനോട് ഇറാന്‍ കൃത്യമായ കൂറുപുലര്‍ത്തിയിരുന്നതായി ജര്‍മന്‍ മന്ത്രി മൈക്കല്‍ റോത്ത് പറഞ്ഞു. കരാര്‍ പ്രകാരം ഇറാനുള്ള സാന്പത്തിക പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ ആവശ്യകത ആവര്‍ത്തിച്ച ബെല്‍ജിയത്തിന്റെ വിദേശകാര്യമന്ത്രി ദിദീയര്‍ റെയ്ന്‍ഡേഴ്സ് ഭാവിയില്‍ ഉത്തരകൊറിയയുമായടക്കം ഇത്തരമൊരു കരാര്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു.

വിദേശ കമ്പനികള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക വ്യാവസായികവുമായ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ കമ്പനികളുടെ ഇറാനിലെ ഭാവി നിക്ഷേപങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയത് യൂറോപ്പിലെ സുരക്ഷയെ കൂടിയാണ് ബാധിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് ഓര്‍ക്കണമെന്ന് ലക്സംബര്‍ഗ് വിദേശകാര്യമന്ത്രി ജീന‍് അസ്സെല്‍ബോണ്‍ ഓര്‍മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more