1 GBP = 103.12

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ തുടരണമെന്ന പ്രഭുസഭയുടെ ആവശ്യം എം പിമാർ നിരാകരിച്ചു; പ്രതിപക്ഷത്ത് പൊട്ടിത്തറി

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ തുടരണമെന്ന പ്രഭുസഭയുടെ ആവശ്യം എം പിമാർ നിരാകരിച്ചു; പ്രതിപക്ഷത്ത് പൊട്ടിത്തറി

ലണ്ടൻ: ഇയു വിടുതൽ ബില്ലിലെ നിർണ്ണായക തീരുമാനങ്ങൾക്ക് തിരിച്ചടി നേരിടുന്നതിനിടെ ആശ്വാസമായി സർക്കാരിന് ഇന്നലെ പാർലമെന്റിലെ എം പിമാരുടെ നീക്കം. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ യൂറോപ്യൻ എക്കണോമിക് ഏരിയയിൽ (ഇ ഇ എ) തുടരണമെന്ന പ്രഭുസഭയുടെ ആവശ്യമാണ് എം പിമാർ വോട്ടിനിട്ട് തള്ളിയത്. 327 വോട്ട് നേടി 201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സർക്കാർ വിജയം കണ്ടത്. ബ്രെക്സിറ്റ്‌ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിക്കാൻ മേയ് നടത്തിയ നീക്കങ്ങൾക്ക് സ്വന്തം പാർട്ടിയിലെ കടുത്ത ബ്രെക്സിറ്റ്‌ വാദികളിൽ നിന്നും ഏറെ വിമർശനമേൽക്കേണ്ടി വന്നിരുന്നു. തുടർന്നാണ് പ്രഭുസഭയുടെ ആവശ്യത്തിന് അവസാന വാക്ക് എം പിമാർക്ക് നൽകിക്കൊണ്ട് പ്രമേയം വോട്ടിനിട്ടത്.

ബ്രെക്സിറ്റിന് ശേഷവും യൂറോപ്യൻ എക്കണോമിക് ഏരിയയിൽ തുടരുന്നത് ബ്രിട്ടന് ഗുണകരമാകില്ലെന്നാണ് ബ്രെക്സിറ്റ്‌ വാദികളുടെ അഭിപ്രായം. എന്നാൽ ബ്രെക്സിറ്റിന് ശേഷവും സ്വതന്ത്ര സഞ്ചാരവും സിംഗിൾ മാർക്കറ്റും സാധ്യമാക്കുന്നതിനാണ് ഇ ഇ എ യിൽ തുടരാൻ പ്രഭുസഭയും റിമൈനേഴ്‌സും ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.

അതേസമയം വോട്ടിംഗിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി എം പിമാർക്ക് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ നൽകിയ വിപ്പ് ലംഘിക്കപ്പെട്ടതും ശ്രദ്ധേയമായി. ഏകദേശം 89 എം പിമാരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. ഇതിൽ തന്നെ 15 എംപിമാർ ഇ ഇ എ യിൽ തുടരുന്നതിനാണ് വോട്ട് ചെയ്തത്. ഇതിനിടെ ബ്രെക്സിറ്റ്‌ വിടുതൽ നടപടികളിൽ ലേബർ പാർട്ടി എടുക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ച് 6 മുൻനിര നേതാക്കൾ രാജി വച്ചത് കോർബിന് കനത്ത തിരിച്ചടിയായി. ബ്രക്‌സിറ്റിന്റെ പേരില്‍ തെരേസ മേയ് സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ ഒരുമിച്ച് നിര്‍ത്താന്‍ പാടുപെടുമ്പോഴാണ് പ്രതിപക്ഷത്തും പൊട്ടിത്തെറി സംഭവിക്കുന്നത്. ഷാഡോ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ലോറ സ്മിത്തിന് പുറമെ, പാര്‍ലമെന്ററി സഹായികളായ ഗെഡ് കില്ലെന്‍, എല്ലി റീവ്‌സ്, ടോണിയ ആന്റോണിയാസി, റോസി ഡഫീല്‍ഡ്. അന്നാ മക്‌മോ റിന്‍ എന്നിവരും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ട്. സിംഗിള്‍ മാര്‍ക്കറ്റ് ഉപേക്ഷിച്ച് പുറത്തിറങ്ങാമെന്ന് തന്നെയാണ് ലേബര്‍ നിലപാടെന്ന് വോട്ടിംഗിന് ശേഷം കോര്‍ബിന്‍ പറഞ്ഞു. തങ്ങളുടെ അംഗങ്ങള്‍ മറിച്ചൊരു നിലപാട് എടുത്തത് പ്രശ്‌നമാക്കാതെ അദ്ദേഹം പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more