1 GBP = 104.01

യൂറോപ്പിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യ ഒരാഴ്​ചക്കിടെ 40 ശതമാനം കൂടി

യൂറോപ്പിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യ ഒരാഴ്​ചക്കിടെ 40 ശതമാനം കൂടി

ലണ്ടൻ: യൂറോപ്പിൽ കോവിഡ്​ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്​ചയിലെ അപേക്ഷിച്ച്​ 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഫ്രാൻസ്​, സ്​പെയിൻ, യു.കെ, നെതർലൻഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളിൽ കോവിഡ്​ കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട്​ നിറഞ്ഞു. റഷ്യയിൽ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന മരണം 320 ആയി ഉയർന്നു. ഇതോടെ ഇവിടത്തെ മരണസംഖ്യ 26,589 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരാണ്​ ഇറ്റലിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ആസ്​ട്രിയയയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1000ആയി.

യു.എസ്​, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക്​ പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​ റഷ്യയിലാണ്​. ചൊവ്വാഴ്​ച 16,550 പേർക്കാണ്​ റഷ്യയിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 22,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇറ്റലിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്​ ബാധിതരു​ടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോക​ാരോഗ്യ സംഘടന വക്താവ്​ ഡോ. മാർഗരറ്റ്​​ ഹാരിസ്​ പറഞ്ഞു. ഒരാഴ്​ചക്കിടെ മരണസംഖ്യ 40 ശതമാനം വർധിച്ചു. ആശുപത്രികൾ നിറഞ്ഞതായും മാർഗരറ്റ്​ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more