1 GBP = 103.81

മോഡ്രിച്ചും പെരിസിച്ചും നയിച്ചു, ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ടും അവസാന പതിനാറില്‍

മോഡ്രിച്ചും പെരിസിച്ചും നയിച്ചു, ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ടും അവസാന പതിനാറില്‍

സ്‌കോട്‌ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ക്രൊയേഷ്യ അവസാന പതിനാറില്‍ ഇടം പിടിച്ചത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ലൂകാ മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, നിക്കോള വ്‌ളാസിച്ച് എന്നിവരാണ്  ഗോളുകള്‍ നേടിയത്.

ഗ്ലാസ്‌ഗോ: യൂറോ കപ്പില്‍ ഗൂപ്പ് ഡിയില്‍ നിന്ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക് റിപ്പബ്ലിക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് മുന്നേറിയത്. റഹീം സ്റ്റര്‍ലിംഗാണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. സ്‌കോട്‌ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ക്രൊയേഷ്യ അവസാന പതിനാറില്‍ ഇടം പിടിച്ചത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ലൂകാ മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, നിക്കോള വ്‌ളാസിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. കല്ലം മക്‌ഗ്രെഗോറിന്റെ വകയായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ ഏക ഗോള്‍.

രക്ഷകനായി മോഡ്രിച്ച് 

സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് ക്രൊയേഷ്യക്ക് ഒരു പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ മോഡ്രിച്ചും സംഘവും രണ്ടാം മത്സരത്തില്‍ ചെക്കിനോട് സമനില വഴങ്ങി. ഇതോടെ പുറത്ത് പോകുമെന്ന അവസ്ഥയായി. അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ മറിക്കടക്കേണ്ടതായും വന്നു. നിര്‍ണായക മത്സരത്തിനിറങ്ങിയ ക്രൊയേഷ്യക്ക് പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം സാധ്യമാക്കിയത് മധ്യനിരതാം മോഡ്രിച്ചിന്റെ പ്രകടനം തന്നെയായിരുന്നു. ഒരു തകര്‍പ്പന്‍ ഗോള്‍ നേടുന്നതോടൊപ്പം മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. നിര്‍ണായക മത്സരത്തില്‍ പെരിസിച്ചും പ്രകടനം മികച്ചതാക്കി. 

17-ാം മിനിറ്റില്‍ വ്‌ളാസിച്ചിന്റെ ഗോളിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. ഗോളിന് വഴിയൊരുക്കിയത് പെരിസിച്ചും. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് സ്‌കോട്‌ലന്‍ഡ് ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ക്രൊയേഷ്യ. 62-ാം മിനിറ്റില്‍ വിസ്മയിപ്പിക്കുന്ന ഗോളിലൂടെ മോഡ്രിച്ച് ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുവച്ച് മാതിയോ കോവാസിച്ച് നല്‍കിയ പന്ത് പുറങ്കാലുകൊണ്ട് മോഡ്രിച്ച് സ്‌കോട്‌ലന്‍ഡ് വലയിലേക്ക് അടിച്ചുകയറ്റി. 77-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ അവസാന ആണിയും അടിച്ചു. മോഡ്രിച്ചിന്റെ കോര്‍ണറില്‍ തലവച്ചാണ് പെരിസിച്ച് ഗോള്‍ മൂന്നാക്കിയത്. ഗ്രൂൂപ്പില്‍ നാല് പോയിന്റാണ് ക്രൊയേഷ്യക്ക്. ചെക്കിനും നാല് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ക്രൊയേഷ്യ മുന്നിലെത്തി. 

ഇംഗ്ലണ്ടിന്റെ ഗോള്‍ സ്റ്റെര്‍ലിംഗിന്റെ വക

ഇംഗ്ലണ്ടിനും ജയം അനിവാര്യമായിരുന്നു. നാല് പോയിന്റ് മാത്രമാണ് മത്സരത്തിന് മുമ്പ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ 12-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗ് നേടിയ ഗോള്‍ ഇംഗ്ലണ്ടിന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സമ്മാനിച്ചു. ജാക്ക് ഗ്രീലിഷിന്റെ ക്രോസില്‍ സ്റ്റര്‍ലിംഗ് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്ക് എന്തായാലും പുറത്തായിട്ടില്ല. മികച്ച നാല് മൂന്നാം സ്ഥാനക്കാരുടെ കൂട്ടത്തില്‍ ടീമുണ്ടാകാന്‍ സാധ്യതയേറെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more