1 GBP = 103.97
breaking news

യൂറോപ്യൻ യൂണിയനുമായി വാണിജ്യ വ്യാപാര കരാർ ഇല്ലാതെ ബ്രെക്സിറ്റ്‌ ഡീൽ ഉണ്ടാകില്ലെന്ന് എം പിമാർക്ക് തെരേസാ മേയുടെ ഉറപ്പ്

യൂറോപ്യൻ യൂണിയനുമായി വാണിജ്യ വ്യാപാര കരാർ ഇല്ലാതെ ബ്രെക്സിറ്റ്‌ ഡീൽ ഉണ്ടാകില്ലെന്ന് എം പിമാർക്ക് തെരേസാ മേയുടെ ഉറപ്പ്

ലണ്ടൻ: ബ്രെക്സിറ്റ്‌ വിഷയങ്ങളിൽ ഇടഞ്ഞു നിൽക്കുന്ന എം പിമാരെ കൂടെ നിറുത്താൻ പ്രധാനമന്ത്രിയുടെ ഉറപ്പ്. ബ്രെക്സിറ്റ്‌ വിലപേശലില്‍ നിരവധി നിര്‍ണായക വിഷയങ്ങളില്‍ യുകെയും യൂറോപ്യന്‍ യൂണിയന്‍ പക്ഷവും പരസ്പരം ഇടഞ്ഞാണ് നില്‍ക്കുന്നത്. എന്നാല്‍ കഴിയാവുന്നിടത്തോളം വിട്ട് വീഴ്ചകള്‍ ചെയ്ത് ഏത് വിധേനയും ബ്രെക്‌സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തെരേസ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. എന്നാൽ സ്വന്തം പാർട്ടിയിലെ എം പിമാരിൽ നിന്ന് തന്നെ ഉയരുന്ന വിമതസ്വരം ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്റെ ആത്മാഭിമാനം പണയം വച്ച് തെരേസ ഇത്തരത്തില്‍ യുകെയ്ക്ക് പ്രയോജനപ്രദമായ ഒരു കരാര്‍ നേടിയെടുത്താലും അത് പാര്‍ലിമെന്റില്‍ പരാജയപ്പെട്ടേക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അത് കൊണ്ട് കൂടിയാണ് വ്യാപാര കരാറിൽ വ്യക്തമായ തീരുമാനമില്ലാതെ ട്രാന്സിഷണൽ ഡീൽ ഉറപ്പിക്കില്ലെന്ന് മേയ് പറയുന്നത്.

ബ്രെക്സിറ്റ്‌ ട്രാന്സിഷണൽ ഡീലിന് യൂറോപ്യൻ യൂണിയനുമായി മേയ് നടത്തുന്ന ചർച്ചകളുടെ വിശദ വിവരങ്ങൾ ടോറി എം പിമാർക്ക് അറിയാൻ കഴിയാത്തതിലും പലരും അതൃപ്‌തരാണ്. അത് കൊണ്ട് തന്നെ ഒരു ഡീൽ ഉറപ്പിച്ചാലും പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ബിൽ പാർലമെന്റിൽ പരാജയപ്പെട്ടാൽ ഒരു രണ്ടാം റഫറണ്ടം ആവശ്യമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.

ബ്രെക്സിറ്റ്‌ ട്രാന്സിഷണൽ ഡീലിൽ ഉണ്ടാകുന്ന കാലതാമസം പല കമ്പനികളെയും തങ്ങളുടെ പദ്ധതികൾ ബ്രസ്സൽസ് കേന്ദ്രീകരിച്ച് നടത്താൻ ആലോചിക്കുന്നുണ്ട്. പല ബിസിനെസ്സ് ഗ്രൂപ്പുകളും ട്രാന്സിഷൻ ഡീൽ ഉറപ്പിക്കാൻ ചരടുവലികൾ നടത്തുന്നുണ്ട്. എന്ത് തന്നെയായാലും ഇയു യുകെ വ്യാപാര കരാർ സാധ്യമാകാതെ ട്രൻസിഷൻ ഡീൽ ഒപ്പു വയ്ക്കില്ലെന്ന് തെരേസ മെയ് എം പിമാർക്ക് ഉറപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more