1 GBP = 104.06

ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് പുതിയ ഫീസ് നിരക്ക് ഏർപ്പെടുത്താൻ ആലോചന

ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് പുതിയ ഫീസ് നിരക്ക് ഏർപ്പെടുത്താൻ ആലോചന

ബ്രെസ്സൽസ്: ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് പുതിയ ഫീസ് നിരക്ക് ഏർപ്പെടുത്താനുള്ള ബ്രെസ്സൽസ്. ട്രാവൽ അതോറൈസെഷൻ ഫീ എന്ന പേരിൽ ഏഴ് യൂറോയാണ് ഒരു യാത്രക്കാരനിൽ നിന്നും ഈടാക്കുന്നത്. യാത്രയ്ക്ക് മുൻപ് ഓൺലൈനിൽ അതോറൈസെഷൻ ഡോക്കുമെന്റ് ഫീസിനൊപ്പം സമർപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശത്തിലുള്ളത്. മൂന്ന് വർഷത്തേക്കാണ് ഇതിന്റെ കാലാവധി.

യൂറോപ്യൻ യൂണിയന് പുറത്തുള്ള വിസ ആവശ്യമില്ലാത്ത എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ട്രാവൽ അതോറൈസെഷൻ ഡോക്കുമെന്റ് നൽകേണ്ടി വരും. എന്നാൽ ഇ ഇ എ/ ഇ എഫ് ടി എ അംഗ രാജ്യങ്ങളിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. ബോർഡർ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ട്രാവൽ അതോറൈസെഷൻ ഡോക്കുമെന്റുകൾ കാലേകൂട്ടി സമർപ്പിക്കുന്നതോടെ ബോർഡർ ചെക്കിങ് കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. എന്നാൽ വിസ എടുത്ത് വരുന്ന സന്ദർശകർക്ക് ഇതിന്റെ ആവശ്യമില്ല. നിലവിൽ കർശനമായ പരിശോധനനകൾക്ക് ശേഷം മാത്രമാണ് വിസകൾ അനുവദിക്കുന്നത്.

പുതിയ നിയമം ഏറ്റവുമധികം ബാധിക്കുക ബ്രിട്ടീഷുകാരെ തന്നെയാകും. ബ്രിട്ടൻ ബ്രെക്സിറ്റിന് ശേഷം സിംഗിൾ മാർക്കറ്റിൽ തുടരില്ല എന്ന തീരുമാനമെടുത്തിരുന്നു. അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും നിലയ്ക്കും. നോർവെ, ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കും പുതിയ നിയമം തിരിച്ചടിയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more