1 GBP = 103.92

ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ശേഷം എന്‍ എച്ച് എസ് വിട്ട ഇ യു ജീവനക്കാരുടെ എണ്ണം പതിനായിരത്തോളം

ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ശേഷം എന്‍ എച്ച് എസ് വിട്ട ഇ യു ജീവനക്കാരുടെ എണ്ണം പതിനായിരത്തോളം

ബ്രെക്‌സിറ്റ് റഫറണ്ടത്തിന് ശേഷം എന്‍ എച്ച് എസ് ജോലി ഉപേക്ഷിച്ച യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ജീവനക്കാരുടെ എണ്ണം പതിനായിരത്തോളമെത്തി. എന്‍ എച്ച് എസ് ഡിജിറ്റല്‍ ഏജന്‍സി ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള പന്ത്രണ്ട് മാസത്തിനിടക്ക് 9832 യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ജീവനക്കാര്‍ എന്‍ എച്ച് എസ് ജോലി ഉപേക്ഷിച്ച് മടങ്ങിയത്. ഇതില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും സപ്പോര്‍ട്ട് സ്റ്റാഫുകളും ഉള്‍പ്പെടും.

ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 22 ശതമാനം അധികമാണെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് 42 ശതമാനത്തിന്റെ വര്‍ദ്ധനവും. ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ വക്താക്കള്‍ പറയുന്നത് 10ല്‍ നാല് ഡോക്ടര്‍മാര്‍ എന്‍ എച്ച് വിടുന്നത് പരിഗണിക്കുന്നുണ്ടെന്നാണ്, എന്നാല്‍ 26ശതമാനം റെഫറണ്ടത്തിന് ശേഷം എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ നില്‍ക്കുന്നവരെന്നാണ്.

ലിബറല്‍ ഡെമോക്രാറ്റ് ലീഡര്‍ വിന്‍സ് കേബിള്‍ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്‍ എച്ച് എസിന്റെ പ്രവര്‍ത്തനങ്ങളെ ഈ കൊഴിഞ്ഞു പോക്ക് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more