1 GBP = 103.25
breaking news

അറുക്കുന്നതിനുമുമ്പ്​ മൃഗങ്ങളെ ബോധം കെടുത്തണമെന്ന നിയമവുമായി ഇ.യു കോടതി

അറുക്കുന്നതിനുമുമ്പ്​ മൃഗങ്ങളെ ബോധം കെടുത്തണമെന്ന നിയമവുമായി ഇ.യു കോടതി

ബ്ര​സ​ൽ​സ്​: മൃ​ഗ​ങ്ങ​ളെ അ​റു​ക്കു​ന്ന​തി​നു മു​മ്പ്​ ബോ​ധം കെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന്, അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കു നി​യ​മം കൊ​ണ്ടു​വ​രാ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നീ​തി​ന്യാ​യ കോ​ട​തി. അ​തേ​സ​മ​യം, മു​സ്​​ലിം, ജൂ​ത മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന്​ പു​തി​യ വി​ധി​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്നു.

ഇ.​യു അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക്​ ഇ​ത്ത​രം നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കാ​മെ​ന്നാ​ണ്, ക​ശാ​പ്പു ചെ​യ്യു​ന്ന കാ​ലി​ക​ളെ ബോ​ധം കെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലെ ഫ്ലെ​മി​ഷ് മേ​ഖ​ലാ ഭ​ര​ണ​കൂ​ടം കൊ​ണ്ടു​വ​ന്ന ​നി​യ​മ​ത്തെ പി​ന്തു​ണ​ച്ച്​ കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. മൃ​ഗ​ക്ഷേ​മ​വും മു​സ്​​ലിം-​ജൂ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ ആചാ​ര സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള വൈ​രു​ധ്യ​ത്തി​ൽ സ​ന്തു​ലി​ത​മാ​യ ഒ​രു നി​ല​പാ​ടാ​ണി​തെ​ന്ന്​ ​േകാ​ട​തി പറഞ്ഞു. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ മൃ​ഗ​ങ്ങ​ളു​ടെ വേ​ദ​ന കു​റ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വാ​ദം. 

എ​ന്നാ​ൽ, ഹ​ലാ​ൽ രൂ​പ​ത്തി​ൽ അ​റു​ക്കു​ന്ന​തും ജൂ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ഷ​ർ ആ​ചാ​ര​ങ്ങ​ളും നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ല മൃ​ഗാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​ഫ​ല​മാ​യാ​ണ്​ ഇ​ത്ത​രം നി​യ​മം കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നീ​ക്കം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലെ ജൂ​ത കൂ​ട്ടാ​യ്​​മ വി​മ​ർ​ശി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more