1 GBP = 103.33

യൂറോപ്യൻ യൂണിയനും ആസ്ട്രസെൻക്ക കമ്പനിയും ചർച്ചക്ക്; പ്രതിസന്ധി പരിഹരിക്കുമെന്ന് റിപ്പോർട്ട്

യൂറോപ്യൻ യൂണിയനും ആസ്ട്രസെൻക്ക കമ്പനിയും ചർച്ചക്ക്; പ്രതിസന്ധി പരിഹരിക്കുമെന്ന് റിപ്പോർട്ട്

പാരിസ്​​: കോവിഡ്​ -19 വാക്​സിൻ വിതരണം തടസ്സപ്പെട്ടതു സംബന്ധിച്ച്​ യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായി ചർച്ചക്ക്​ തയാറെന്ന്​ ബ്രിട്ടീഷ്​-സ്വീഡിഷ്​ മരുന്നുകമ്പനിയായ ആസ്​ട്രസെനിക. ചർച്ചയിൽ നിന്ന്​ കമ്പനി പിൻമാറിയതായി യൂറോപ്യൻ യൂനിയൻ അറിയിച്ചതിനു പിന്നാലെയാണിത്​.

ഓർഡർ ചെയ്​ത വാക്​സിൻ സമയത്ത്​ ലഭിക്കാത്തത്​ മൂലം യൂറോപ്യൻ യൂനിയൻ കമ്പനി അധികൃതരുമായി അനിഷ്​ടം അറിയിച്ചിരുന്നു. വാക്​സിൻ സമയബന്ധിതമായി നൽകി​യില്ലെങ്കിൽ കടുത്ത നടപടികൾക്ക്​ മുതിരുമെന്നും യൂറോപ്യൻ യൂനിയൻ ഭീഷണി മുഴക്കി. ​ കമ്പനി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു യൂറോപ്യൻ ആരോഗ്യ കമ്മീഷണർ സ്​റ്റെല്ല കിര്യാകിദസി​െൻറ പ്രതികരണം. ഓക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയുമായി സഹകരിച്ചാണ്​ കമ്പനി വാക്​സിൻ വികസിപ്പിച്ചത്​. 

യു.എസിലെ ഫൈസർ കമ്പനി ​വാക്​സിൻ നൽകുന്നത്​ വെട്ടിക്കുറച്ചതിനു പിന്നാലെയാണ്​ ആസ്​ട്രസെനികയുടെ തീരുമാനം. ഇത്​ യൂറോപ്യൻ രാജ്യങ്ങളിലെ കോവിഡ്​ പ്രതിരോധത്തെ ബാധിച്ചു. യൂറോപ്യൻ യൂനിയന്​ 40 കോടി വാക്​സിൻ ഡോസ്​ നൽകാനാണ്​ കഴിഞ്ഞ വർഷം കമ്പനി ധാരണയായത്​. അതിനിടെ, സംശയകരമായ സാഹചര്യത്തിൽ ബ്രിട്ടനിലെ മരുന്ന്​ നിർമാണകമ്പനിയിൽ പൊതി കണ്ടെത്തിയതിനെ തുടർന്ന്​ ആളുകളെ ഒഴിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more