1 GBP = 103.52
breaking news

യൂറോപ്യൻ യൂണിയൻ ഏജൻസികൾ ലണ്ടനെ കൈവിടുന്നു; ബാങ്കിങ്‌ അതോറിറ്റി പാരീസിലേക്കും മെഡിസിൻസ് ഏജൻസി ആംസ്റ്റർഡാമിലേക്കും; നഷ്ടമാകുന്നത് ആയിരക്കണക്കിന് തൊഴിലുകൾ

യൂറോപ്യൻ യൂണിയൻ ഏജൻസികൾ ലണ്ടനെ കൈവിടുന്നു; ബാങ്കിങ്‌ അതോറിറ്റി പാരീസിലേക്കും മെഡിസിൻസ് ഏജൻസി ആംസ്റ്റർഡാമിലേക്കും; നഷ്ടമാകുന്നത് ആയിരക്കണക്കിന് തൊഴിലുകൾ

ലണ്ടൻ; ബ്രെക്സിറ്റ്‌ ട്രേഡ് ഡീലുകളെ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ യൂറോപ്യൻ യൂണിയൻ ഏജൻസികളായ ബാങ്കിങ് അതോറിറ്റിയും മെഡിസിൻസ് ഏജൻസിയും തങ്ങളുടെ ആസ്ഥാനങ്ങൾ ലണ്ടനിൽ നിന്നും മാറ്റി സ്ഥാപിക്കുന്നു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധി സംഘമാണ് ഇന്നലെ യോഗം കൂടി വോട്ടെടുപ്പിലൂടെ ഏജൻസികൾക്ക് പുതിയ ആസ്ഥാനങ്ങൾ കണ്ടെത്തിയത്.

ലണ്ടനിലെ കാനറി വാർഫിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ ബാങ്കിങ് അതോറിറ്റിക്ക് ഫൈനൽ റൌണ്ട് വോട്ടെടുപ്പിൽ ഡബ്ലിനെ പരാജയപ്പെടുത്തി പാരീസ് തിരഞ്ഞെടുക്കപ്പെട്ടു. ബാങ്കിങ് അതോറിറ്റിക്കായി ഏറെ താത്‌പര്യം പ്രകടിപ്പിച്ച ഫ്രാങ്ക് ഫർട്ട് രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. കാനറി വാർഫിൽ നൂറ്റി അൻപതോളം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്.

കാനറി വാർഫിൽ തന്നെ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ മെഡിസിൻസ് അതോറിറ്റി ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് മാറ്റി. മിലനെ പരാജയപ്പെടുത്തിയാണ് ആംസ്റ്റർഡാം മുന്നിലെത്തിയത്. 900ത്തോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. നേരത്തെ ബ്രിട്ടീഷ് സർക്കാർ നിലനിറുത്തി പോന്നിരുന്ന പ്രധാനപ്പെട്ട രണ്ടു യൂറോപ്യൻ ഏജൻസികളും ലണ്ടനെ കൈവിട്ടത് ഏറെ നഷ്ടം തന്നെയാണെന്ന് മുൻ ബ്രിട്ടീഷ് ബിസിനെസ്സ് സെക്രട്ടറി വിൻസ് കേബിൾ അഭിപ്രായപ്പെട്ടു.

ബ്രെക്സിറ്റ്‌ ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ നടന്നത്. ബ്രെക്സിറ്റ്‌ വിടുതൽ ബിൽ 40 ബില്യാണാക്കി ഉയർത്തിക്കൊണ്ട് ഇന്നലെയാണ് ക്യാബിനറ്റ് തീരുമാനമെടുത്തത്. ഡിസംബർ 14 നും 15 നുമായി നടക്കുന്ന ഇയു ഉച്ചകോടിയിൽ ബ്രെക്സിറ്റ്‌ ട്രേഡ് ഡീലുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more