1 GBP = 104.02

വേതനം നൽകുന്നതിൽ വിവേചനം കാണിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി; ബ്രിട്ടീഷ് പൗരന്മാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും നൽകുന്ന വേതനവ്യവസ്ഥകൾ പുറത്ത് വിടണമെന്ന് തെരേസാ മേയ്

വേതനം നൽകുന്നതിൽ വിവേചനം കാണിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി; ബ്രിട്ടീഷ് പൗരന്മാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും നൽകുന്ന വേതനവ്യവസ്ഥകൾ പുറത്ത് വിടണമെന്ന് തെരേസാ മേയ്

ലണ്ടൻ: ബ്രിട്ടനിലെ കമ്പനികളിൽ ബ്രിട്ടീഷുകാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും നൽകി വരുന്ന വേതന വ്യവസ്ഥകൾ വർഷം തോറും പ്രസിദ്ധീകരിക്കണമെന്നാണ് പ്രധാനമന്ത്രി തെരേസാ മേയ് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളക്കാര്യത്തിൽ വെള്ളക്കാരായ ബ്രിട്ടീഷുകാർക്കും വംശീയ ന്യൂനപക്ഷങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വിവേചനത്തിന് തടയിടുക തന്നെയാണ് ലക്ഷ്യം.

ഈ വര്‍ഷം ആദ്യം ലിംഗവിവേചനം അനുസരിച്ചുള്ള ശമ്പള വ്യത്യാസം വെളിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ ആവര്‍ത്തനമാണ് വംശീയതയെ നേരിടാനും ഉപയോഗിക്കുന്നത്. 250-ല്‍ അധികം ജീവനക്കാരുള്ള പതിനായിരത്തിലേറെ കമ്പനികള്‍ക്കാണ് കണക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടി വരിക. 10 മില്ല്യണ്‍ ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുക.
കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ മതിലില്‍ ചെന്നിടിക്കുന്നതായി വംശീയ ന്യൂനപക്ഷ തൊഴിലാളികള്‍ക്ക് അനുഭവപ്പെടാറുണ്ടെന്ന് തെരേസ മേയ് വ്യക്തമാക്കി. പുതിയ നടപടികള്‍ സ്ഥാപനത്തില്‍ മാന്യവും, വൈവിധ്യമാര്‍ന്നതുമായ തൊഴിലിടം രൂപപ്പെടുന്നതിന് വഴിയൊരുക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കാനാണ് 250 ജീവനക്കാരെന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ഭാഷയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇത് തലക്കെട്ടുകളില്‍ ഇടംനേടാനുള്ള നീക്കം മാത്രമാണെന്നുമാണ് വിമര്‍ശകര്‍ വ്യക്തമാക്കുന്നത്. കൂടാതെ ബിസിനസ്സുകള്‍ക്ക് പദ്ധതി അധിക ചെലവും വരുത്തിവെയ്ക്കും.

എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ വംശീയ വിവേചനം നിലനില്‍ക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെരേസ മേയുടെ നടപടി. വംശീയ ന്യൂനപക്ഷങ്ങളുടെ പിന്തുണ പ്രധാനമന്ത്രിക്ക് ലഭ്യമാക്കാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുക്കുന്നതാണ് നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more