1 GBP = 102.92
breaking news

ഒമ്പതംഗ എത്തിക്‌സ് കമ്മിറ്റിയില്‍ ആറും എല്‍ഡിഎഫ്; ഐസക്കിനെതിരെ നടപടിക്ക് സാധ്യതയില്ല

ഒമ്പതംഗ എത്തിക്‌സ് കമ്മിറ്റിയില്‍ ആറും എല്‍ഡിഎഫ്; ഐസക്കിനെതിരെ നടപടിക്ക് സാധ്യതയില്ല

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടെങ്കിലും മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല. 9 അംഗ സിമിതിയില്‍ അധ്യക്ഷനടക്കം 6 പേര്‍ എല്‍ഡിഎഫ് അംഗങ്ങളാണ്.

കമ്മിറ്റിക്ക് മുന്നില്‍ രണ്ട് വഴികളാണ്. ഒന്നുകില്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ നടപടി ആവശ്യമില്ലെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യുക. അല്ലെങ്കില്‍ ശുപാര്‍ശകള്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കാം. അത് നിയമസഭയില്‍ അവതരിപ്പിക്കാമെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സര്‍ക്കാരിന് തീരുമാനം അനുകൂലമാക്കാം.

എ പ്രദീപ് കുമാര്‍ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍, വികെസി മമ്മദ് കോയ, ജോണ്‍ ഫെര്‍ണാണ്ടസ്, ഡികെ മുരളി, ഇടി ടൈസണ്‍, ജോര്‍ജ് എം തോമസ് എന്നിവരാണ് എല്‍ഡിഎഫ് അംഗങ്ങള്‍. വിഎസ് ശിവകുമാര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.

കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് പരസ്യപ്പെടുത്തിയെന്ന വിഡി സതീശന്‍ എംഎല്‍എയുടെ അവകാശ ലംഘന പരാതിയിലായിരുന്നു തോമസ് ഐസകിനെതിരായ സ്പീക്കറുടെ നടപടി. എത്തിക്സ് കമ്മറ്റിക്ക് വിടാതെ സ്പീക്കര്‍ പരാതി തള്ളുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്ക് എതിരായ അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ എത്തിക്സ് കമ്മറ്റിക്ക് വിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more